Breaking News

Trending right now:
Description
 
Sep 28, 2012

രക്തപരിശോധനയിലൂടെ സ്‌തനാര്‍ബുദവും ശ്വാസകോശാര്‍ബുദവും കണ്ടെത്താം

image സ്‌തനാര്‍ബുദവും ശ്വാസകോശാര്‍ബുദവും കണ്ടെത്താന്‍ രക്തപരിശോധനയിലൂടെ സാധിക്കുമെന്ന്‌ കന്‍സാസ്‌ സ്‌റ്റേറ്റ്‌ യൂണിവ്‌ഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. പുകവലിക്കാര്‍, കുടുംബാംഗങ്ങള്‍ക്ക്‌ ക്യാന്‍സര്‍ വന്നിട്ടുള്ളവര്‍ തുടങ്ങിയ ഹൈ റിസ്‌ക്‌ ഗ്രൂപ്പുകാരില്‍ വളരെ ലളിതമായ ഈ രക്തപരിശോധന നടത്തുകയാണെങ്കില്‍ ക്യാന്‍സറിന്റെ ആദ്യ സ്‌റ്റേജ്‌ തന്നെ കണ്ടെത്താം. രോഗിയില്‍ നിന്ന്‌ രക്തത്തിന്റെയോ മൂത്രത്തിന്റെയോ സാമ്പിള്‍ ശേഖരിച്ച്‌ അതില്‍ അയണ്‍നാനോപാര്‍ട്ടിക്കിള്‍ പൊതിഞ്ഞ്‌ അമിനോആസിഡും ഡൈയും ചേര്‍ക്കും. അമിനോ ആസിഡും ഡൈയും കൂടി മൂത്രത്തിലെയോ രക്തത്തിലെയോ എന്‍സൈമുമായി ചേര്‍ന്ന്‌ പുതിയൊരു എന്‍സൈം പാറ്റേണ്‍ വികസിപ്പിക്കും. ഈ എന്‍സൈം പാറ്റേണ്‍ രോഗിയിലെ കാന്‍സര്‍ സാധ്യത വിലയിരുത്തുവാന്‍ ഡോക്ടര്‍മാരെ സഹായിക്കും. 1. ഈ പരിശോധന 95% വിജയകരമാണെന്ന്‌ ഗവേഷകര്‍ അവകാശപ്പെട്ടു. ബ്രസ്റ്റ്‌ ക്യാന്‍സറിന്റെ 1, 2 സ്റ്റേജുകള്‍, ശ്വാസകോശാര്‍ബുദത്തിന്റെ 1, 2 സ്‌റ്റേജുകള്‍ എന്നിവ കണ്ടെത്താന്‍ ഫലപ്രദമാണെന്നു തെളിഞ്ഞ ഈ ടെസ്റ്റ്‌ പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ കണ്ടെത്തുവാന്‍ സാധിക്കുമോയെന്ന്‌ പഠിക്കുവന്‍ പോകുകയാണ്‌ ഗവേഷകര്‍.