Breaking News

Trending right now:
Description
 
Feb 19, 2013

കോതമംഗലം സംഗമം - യുകെ (KSUK): മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

Shibu Mathew
image ലണ്ടന്‍ : യുകെയിലെ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ "കോതമംഗലം സംഗമം - യുകെ" (KSUK ) മെമ്പര്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം സംഗമം - യുകെ രക്ഷാധികാരിയും കോതമംഗലം എം എല്‍ എ യുമായ ടി.യു.കുരുവിളക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ ഫാ.എല്‍ദോസ് കവുങ്ങുംപിള്ളില്‍ , കോതമംഗലം സംഗമത്തിന്റെ കോ-ഓഡിനേറ്റര്മാരായ ഷോയി കുര്യാക്കോസ്, ഷിബു മാത്യു, ജോര്‍ജ് സാബു എന്നിവരും സന്നിഹിതരായിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കോതമംഗലത്തുകാരായ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് കോതമംഗലം സംഗമം നടത്തുന്നത്. പഴയ സൌഹൃദങ്ങള്‍ പുതുക്കുന്നതിനും പുതിയ സൌഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനും കോതമംഗലം സംഗമം ഒരു വേദിയായി മാറും. യുകെയിലെ എല്ലാ കോതമംഗലംകാരും ഈ മെമ്പര്‍ഷിപ്പ് ക്യാപയിനില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഏരിയ കോ - ഓഡിനേറ്ററുമായി ബന്ധപ്പെടുക
ഷോയി കുര്യാക്കോസ് : 07709037035  ഷീന്‍ ജോണ്‍ : 07730536393
ഷിബു മാത്യു : 07896017375, ബിജു കെ മാത്യു : 07883013201, ജോര്‍ജ് സാബു : 07825794155, ലീലാമ്മ ജോഷി : 07915612028,
ജോര്‍ജ് സേവ്യര്‍ : 07929512846, ബിന്ദു ആഷന്‍ : 07886277470
ബോബി ജോര്‍ജ് : 07737055971, ബെസ്സി ജിനു : 07958622350
ബെന്‍സന്‍ തോമസ്‌ : 07725575764, മഞ്ജു സിജന്‍ : 07762898890, ജയന്‍ കുര്യാക്കോസ് : 07859902595