Breaking News

Trending right now:
Description
 
Feb 19, 2013

അമൃത നിനക്കൊപ്പം ഞങ്ങളുണ്ട്‌: വനിത എംഎല്‍എമാര്‍

Global Malayalam correspondent
image തിരുവനന്തപുരം: പൊതുനിരത്തില്‍ അപമര്യാദയായി പെരുമാറിയ പുരുഷന്മാരെ കയ്യേറ്റം ചെയ്‌ത അമൃതയെ ഇന്ന്‌ വനിത എംഎല്‍എമാര്‍ സന്ദര്‍ശിക്കും. കോടതി കേസെടുക്കുവാന്‍ നിര്‍ദ്ദേശം നല്‌കിയ സാഹചര്യത്തിലാണ്‌ വനിത എംഎല്‍എമാരുടെ സന്ദര്‍ശനം. അമൃതയ്‌ക്ക്‌ നിയമസഹായവും പ്രത്യേക പരിരക്ഷയും നല്‌കണമെന്നാവിശ്യപ്പെട്ട്‌ ഇ.എസ്‌ ബിജിമോള്‍ എംഎല്‍എ തിരുവഞ്ചൂരിന്‌ കത്തി നല്‌കി.

അമൃതയ്‌ക്കെതിരെ കേസെടുത്തത്‌ സ്‌ത്രീകളില്‍ ആത്മവിശ്വാസം കുറയ്‌ക്കാന്‍ കാരണമാകുമെന്നും അതിനാല്‍ ഇത്തരം നടപടികളില്‍ കൂറെകൂടി പക്വത പ്രകടിപ്പിക്കണമെന്നും എംഎല്‍എ വ്യക്തമാക്കി.

സ്‌ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ എല്ലായപ്പോഴും പരാതിപ്പെടുക എന്നത്‌ പ്രായോഗികമല്ലെന്നും സ്‌ത്രീകള്‍ ഇത്തരം കാര്യങ്ങളില്‍ ചെറുത്തുനില്‌പ്പ്‌ കാണിക്കുകയാണ്‌ വേണ്ടതെന്നും ഗീത ഗോപി എംഎല്‍എയും വ്യക്തമാക്കി. 

ആള്‍ സെയ്‌ന്റ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനിയായ അമൃതയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മഡിസ്‌ട്രേറ്റ്‌ കോടതിയാണ്‌ മ്യൂസിയം പോലിസിന്‌ നിര്‍ദ്ദേശം നല്‌കിയത്‌.
പെണ്‍കുട്ടിയുടെ മര്‍ദ്ദനമേറ്റ അനൂപാണ്‌ കോടതിയെ സമീപിച്ചത്‌.
അപമാനിക്കലിനെതിരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന അമൃത സ്‌ത്രീകള്‍ക്ക്‌ ഉത്തമ മാതൃകയാണെന്നും അവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുവാനും മടിക്കുകയില്ലെന്നും വനിത എംഎല്‍എമാര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. 

ഇത്തരം വിഷയങ്ങളില്‍ സ്‌ത്രീകള്‍ പതറേണ്ട കാര്യമില്ലെന്നും നിയമ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്തിന്റെ സാധാരണ നടപടി ക്രമം മാത്രമാണിതെന്നും അമൃതയ്‌ക്കൊപ്പം കേരളത്തിലെ സ്‌ത്രീകള്‍ ഒറ്റക്കെട്ടായി ഉണ്ടെന്നും ഇംഎസ്‌ ബിജിമോള്‍ എംഎല്‍എ പറഞ്ഞു