Breaking News

Trending right now:
Description
 
Feb 18, 2013

സുധാകരന്റെ പ്രസ്‌താവന കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന്‌ രേണുകാ ചൗദരി

image ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ കെ. സുധാകരന്റെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ്‌ നേതൃത്വം രംഗത്തെത്തി. സുധാകരന്റെ പ്രസ്‌താവന അപലപനീയമാണെന്ന്‌ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗവും മുന്‍ മന്ത്രിയുമായ രേണുകാ ചൗദരി പറഞ്ഞു. സുധാകരന്റെ പ്രസ്‌താവന കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും രേണുകാ ചൗദരി വ്യക്തമാക്കി. സ്‌ത്രീകളോടുള്ള നേതാക്കളുടെ കാഴ്‌ചപാടില്‍ മാറ്റംവരുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഐസിസിയിലാണ്‌ സുധാകരനെതിരെ രേണുകാ ചൗദരി തുറന്നടിച്ചത്‌. സുധാകരന്റെ പരാമര്‍ശം വ്യക്തപരമാണെന്നും കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും നേരത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയേക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയ സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നിലപാട്‌ വ്യക്തമാക്കിയത്‌.