Breaking News

Trending right now:
Description
 
Feb 18, 2013

അമേരിക്കന്‍ഗായിക മിന്‍ഡി മക്‌ക്രെഡില്‍ മരിച്ചനിലയില്‍

image പ്രശസ്‌ത അമേരിക്കന്‍ `കണ്‌ട്രി' ഗായിക മിന്‍ഡി മക്‌ക്രെഡി(37)യെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. വെടിയേറ്റു മരിച്ച നിലയിലാണ്‌ മക്‌ക്രെഡിയുടെ മൃതദേഹം കണ്ടെത്തിയത്‌. ഇതിനു മുമ്പ്‌ രണ്ടു തവണ മക്‌ക്രെഡി ആത്മഹത്യയ്‌ക്കു തുനിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്‌. മക്‌ക്രെഡിയുടെ കാമുകനും സംഗീതജ്ഞനുമായ ഡേവിഡ്‌ വില്‍സനെ കഴിഞ്ഞമാസം 13ന്‌ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ മക്‌ക്രെഡിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. 1975 നവംബറില്‍ ഫ്‌ളോറിഡയിലാണ്‌ മക്‌ക്രെഡിയുടെ ജനനം. പതിനെട്ടാം വയസില്‍ നാഷ്‌വില്ലയിലേയ്‌ക്കു കുടിയേറി. മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു മക്‌ക്രഡിയുടെ ആദ്യ ഹിറ്റ്‌ പിറന്നത്‌. `ഗയ്‌സ്‌ ഡു ഇറ്റ്‌ ഓള്‍ ദ ടൈം' ആയിരുന്നു മക്‌ക്രെഡിയുടെ ആദ്യ ഹിറ്റ്‌ ആല്‍ബം. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടു.