Breaking News

Trending right now:
Description
 
Feb 18, 2013

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക്‌ അപേക്ഷിക്കുമ്പോള്‍തന്നെ വീസ: ഡേവിഡ്‌ കാമറോണ്‍

image ഇന്ത്യയില്‍നിന്നുള്ള നിക്ഷേപകര്‍ക്ക്‌ അപേക്ഷിക്കുന്ന അന്നുതന്നെ വീസ നല്‌കുമെന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍. ഇന്ത്യയില്‍നിന്നു ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഹോട്ടല്‍ താജില്‍ വ്യവസായികളുമായി സംസാരിക്കുകയായിരുന്നു കാമറോണ്‍. വ്യാപാര നിയന്ത്രണം കുറച്ചുകൊണ്ടുവന്നു ബ്രിട്ടീഷ്‌ കമ്പനികള്‍ക്കു നന്നായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നു കാമറോണ്‍ അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങള്‍ കുറയ്‌ക്കാനാണു ബ്രിട്ടനും ആഗ്രഹിക്കുന്നത്‌. ഇന്ത്യയിലെ കമ്പനികളെ ബ്രിട്ടനിലേക്കു ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്‌. ഇന്ത്യയിലെ അതിവേഗം വളരുന്ന സമ്പദ്‌ഘടനയില്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടനു താത്‌പര്യമുണ്ട്‌. നിക്ഷേപസൗഹൃദ വിപണിയാണു ബ്രിട്ടന്‍ താത്‌പര്യപ്പെടുന്നത്‌. ഇന്ത്യയും ബ്രിട്ടനും സഹകരണം വര്‍ധിപ്പിക്കണം. മാന്ദ്യത്തില്‍നിന്നു ബ്രിട്ടീഷ്‌ സമ്പദ്‌ഘടന തിരിച്ചുകയറി. ലോകത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യന്‍ സമ്പദ്‌ഘടനയും വളര്‍ന്നു: കാമറോണ്‍ പറഞ്ഞു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നുബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍. മുംബൈയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആസ്ഥാനം സന്ദര്‍ശിച്ചശേഷം കാമറോണ്‍ സെന്റ്‌ സേവ്യേഴ്‌സ്‌ സ്‌കൂളും സന്ദര്‍ശിച്ചു.പ്രധാനമന്ത്രിയായശേഷം രണ്ടാംതവണയാണു ഡേവിഡ്‌ കാമറോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌.