Breaking News

Trending right now:
Description
 
Feb 18, 2013

വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്‌: ഓസ്‌ട്രേലിയ കിരീടത്തില്‍ മുത്തമിട്ടു

image വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരീടം ഓസ്‌ട്രേലിയക്ക്‌. തുടര്‍ച്ചയായ ആറാം തവണയാണ്‌ ഓസീസ്‌ വനിതകള്‍ ലോക കിരീടത്തില്‍ മുത്തമിടുന്നത്‌. ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 114 റണ്‍സിന്‌ തകര്‍ത്താണ്‌ ഓസീസിന്റെ കിരീട നേട്ടം. 260 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ്‌ 43.1 ഓവറില്‍ 145 റണ്‍സിന്‌ എല്ലാവരും പുറത്തായി. മൂന്ന്‌ വിക്കറ്റ്‌ നേടിയ എലീസ്‌ പെറി, രണ്ടു വീതം വിക്കറ്റുകള്‍ നേടിയ എറിന്‍ ഒസ്‌ബോണ്‍, ലിസ സ്‌തലേകര്‍, മെഗന്‍ സ്‌കൂട്ട്‌ എന്നിവരാണ്‌ വിന്‍ഡീസ്‌ നിരയെ തകര്‍ത്തത്‌. നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ ജെസ്‌ കാമറൂണ്‍ (75), റെയ്‌ച്ചല്‍ ഹെയ്‌ന്‍സ്‌ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ്‌ 259 റണ്‍സ്‌ നേടിയത്‌. ജോഡി ഫീല്‍ഡ്‌സ്‌ 36 റണ്‍സോടെയും എലീസ്‌ പെറി 25 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇരുവരും അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ട്‌ ബാറ്റിംഗാണ്‌ ഓസീസ്‌ സ്‌കോര്‍ 250 കടത്തിയത്‌.