Breaking News

Trending right now:
Description
 
Sep 28, 2012

ജനപ്രിയവാഹനം ഇന്നോവ എയ്‌റോ നിരത്തിലിറങ്ങി

image ബാംഗ്ലൂര്‍: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനി ജനപ്രിയ വാഹനമായ ഇന്നോവയുടെ ലിമിറ്റഡ്‌ എഡിഷന്‍ എയ്‌റോ പുറത്തിറക്കി. 1200 എയ്‌റോ മാത്രമായിരിക്കും ഡിസംബര്‍ വരെ വിപണിയില്‍ ലഭിക്കുക. കൂടുതല്‍ കമനീയമായ സ്‌പോര്‍ട്‌സ്‌ ശൈലിയുള്ളതാണ്‌ പുതിയ എയ്‌റോ. 12,25,677 മുതല്‍ 12,30,267 രൂപവരെയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇപ്പോഴുള്ള ജിഎക്‌സ്‌ ഗ്രേഡില്‍ മാറ്റം വരുത്തിയതാണ്‌ എയ്‌റോ. എട്ട്‌, ഏഴ്‌ സീറ്റുകളില്‍ ലഭ്യമാണ്‌. ഭാരത്‌ സ്‌റ്റേജ്‌ 3, 4 നിലവാരങ്ങള്‍ പുലര്‍ത്തുന്നു. സൂപ്പര്‍ വൈറ്റ്‌, സില്‍വര്‍ മൈക മെറ്റാലിക്‌ നിറങ്ങളിലുള്ള എയ്‌റോ മറ്റ്‌ ഇന്നോവയെ അപേക്ഷിച്ച്‌ ഗാംഭീര്യം കൂടുതലുള്ളതാണെന്നാണ്‌ കമ്പനിയുടെ അവകാശവാദം.