Breaking News

Trending right now:
Description
 
Feb 17, 2013

കാപ്പിത്തോട്ടങ്ങളുടെ വശ്യതയില്‍, പ്രകൃതിയോട്‌ ഇണങ്ങി താമര കൂര്‍ഗ്‌ പ്രീമിയം റിസോര്‍ട്ട്‌

image പശ്ചിമഘട്ട മലനിരകളിലെ മഡിക്കേരിയില്‍ ഈയിടെ ആരംഭിച്ച താമര കൂര്‍ഗ്‌ പരിസ്ഥിതിസൗഹൃദം നിറയുന്ന തോട്ടം റിസോര്‍ട്ടുകളിലൊന്നാണ്‌. ലീഷര്‍ ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ ലീഷര്‍ വിഭാഗത്തില്‍ മുന്തിയ ടൂറിസം വിപണികളിലുള്‍പ്പെട്ട പ്രധാനപ്പെട്ട റിസോര്‍ട്ടാണിത്‌. പ്രകൃതിയോട്‌ ഇണങ്ങിനില്‍ക്കുന്ന അതീവസുന്ദരമായ ചുറ്റുപാടില്‍, ലോകനിലവാരത്തിലുള്ള സേവനങ്ങളും സാങ്കേതികവിദ്യകളും മറ്റു സൗകര്യങ്ങളും പ്രകൃതിയെ ചുറ്റിപ്പിണഞ്ഞുനില്‍ക്കുന്ന വിനോദോപാധികളും ഒരുക്കുകയാണിവിടെ.

ഇന്‍ഫോസിസ്‌ സഹസ്ഥാപകനും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ എസ്‌.ഡി ഷിബുലാലിന്റെ മകള്‍ ശ്രുതി ഷിബുലാലാണ്‌ ദ താമര കൂര്‍ഗിന്റെ കോര്‍പ്പറേറ്റ്‌ സ്‌ട്രാറ്റജി മേധാവി. സുസ്ഥിരമായതും ഉത്തരവാദിത്വമുള്ളതുമായ ടൂറിസം പദ്ധതികളെ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണ്‌ ശ്രുതി. ഈ കാഴ്‌ചപ്പാടുകള്‍ അപ്പാടെ പകര്‍ത്തിയെടുത്തിരിക്കുകയാണ്‌ താമര കൂര്‍ഗില്‍. പ്രകൃതിയുടെ സൗന്ദര്യത്തിലും കൂര്‍ഗിലെ പരിസ്ഥിതിക്കുമൊപ്പം രൂപപ്പെടുത്തിയിരിക്കുന്ന ഈ ആശയങ്ങള്‍ ഭാവി തലമുറയ്‌ക്ക്‌ ആദരിക്കാനും ആസ്വദിക്കുവാനും കഴിയുമെന്നാണ്‌ ശ്രുതിയുടെ പ്രതീക്ഷ.

മലനിരകളില്‍ ഉയരത്തിലായി നിര്‍മിച്ചിരിക്കുന്ന കോട്ടേജുകള്‍ അതിഥികള്‍ക്കായി പൂര്‍ണമായ ചുറ്റുപാടൊരുക്കുന്നു. വിവിധ ആക്‌റ്റിവിറ്റികളിലൂടെ അത്യാഹ്ലാദകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ അവസരമുണ്ട്‌ ഇവിടെ. തോട്ടങ്ങളില്‍ ഗൈഡുകള്‍ക്കൊപ്പമുള്ള യാത്രകളും പക്ഷിനിരീക്ഷണവുമെല്ലാം ഇതില്‍പ്പെടും. യോഗാചാര്യന്റെ ശിക്ഷണത്തില്‍ മനസിന്‌ ഏറെ സ്വസ്ഥത നല്‌കുന്ന യോഗ സെഷനുകളില്‍ പങ്കെടുക്കാനും ഇവിടെ അവസരമുണ്ട്‌.
 
കാപ്പിയും ഏലവും കുരുമുളകും തേനും വിളയുന്ന 170 ഏക്കര്‍ എസ്റ്റേറ്റിലെ 30 പ്രധാന റിസോര്‍ട്ടുകള്‍ അടങ്ങിയതാണ്‌ താമര കൂര്‍ഗ്‌. കാപ്പിത്തോട്ടത്തിനു ചുറ്റുമായി പണികഴിപ്പിച്ചിരിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വം സ്ഥലങ്ങളിലൊന്നാണിത്‌. കാപ്പിയുടെ പൂക്കാലം മുതല്‍ ബ്രൂ ചെയ്യുന്നതുവരെയുള്ള അനുഭവങ്ങള്‍ അതിഥികളുമായി പങ്കുവയ്‌ക്കാന്‍ അവസരമൊരുക്കുന്നുവെന്നതാണ്‌ ഈ റിസോര്‍ട്ടിന്റെ പ്രത്യേകത. കോഫി ബ്ലെന്‍ഡുകളില്‍ സ്വന്തം കൈയൊപ്പു പതിപ്പിക്കാന്‍ ഇവിടെ കഴിയും. സീസണില്‍ കാപ്പിക്കുരു പറിച്ചെടുക്കുന്നതു മുതല്‍ കുരുവെടുക്കുന്നതും ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ ബ്ലെന്‍ഡ്‌ ചെയ്യുന്നതും തെരഞ്ഞെടുക്കപ്പെട്ടവ റോസ്‌റ്റ്‌ ചെയ്യുന്നതുമെല്ലാം അതിഥികള്‍ക്ക്‌ നേരില്‍ കാണാം. അതിഥികള്‍ വീടുകളിലേയ്‌ക്ക്‌ തിരികെപ്പോകുമ്പോള്‍ മനസുനിറയെ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കരുതിയുള്ളതാണ്‌ ഈ അവസരങ്ങള്‍.

ദ ഫാള്‍സ്‌ എന്ന പേരിലുള്ള മള്‍ട്ടി ക്യൂസിന്‍ റസ്റ്ററന്റും ദ ഡക്ക്‌ എന്ന പേരിലുള്ള ലോഞ്ച്‌ ബാറും അതിഥികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടങ്ങളാണ്‌. ഓക്‌സിജന്‍ നിറഞ്ഞതും ആവേശംകൊള്ളിക്കുന്നതുമായ പുറംകാഴ്‌ചകളും പരിപാടികളും അതിഥികളുടെ ഉന്മേഷം കൂട്ടും. അതിനൊപ്പം വിശപ്പും. ഇവിടുത്തെ ഷെഫുമാര്‍ തയാറാക്കുന്ന വിഭവങ്ങളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കാന്‍ ഇതിനപ്പുറം എന്തുവേണം. ഇവിടുത്തെ അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വിളയുന്ന പച്ചക്കറികളും മറ്റുമാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. അതിഥികള്‍ക്ക്‌ കണ്ടറിയുന്നതിനായി പച്ചക്കറിത്തോട്ടങ്ങളും വെജിറ്റേറ്റിയന്‍ രീതിയിലും ജൈന രീതിയിലും ഭക്ഷണം തയാറാക്കുന്ന അടുക്കളകള്‍ ഇവിടെയുണ്ട്‌. ഊഷ്‌മളമായ സായാഹ്നങ്ങള്‍ക്ക്‌ ആസ്വാദ്യത നിറയ്‌ക്കാന്‍ മള്‍ട്ടികോഴ്‌സ്‌ മീല്‍സ്‌ തയാര്‍, ഒപ്പം ഓപ്പണ്‍ ബാര്‍ബിക്യൂ ഡെക്കും. മരക്കൂട്ടങ്ങള്‍ക്ക്‌ അരികെ, നൂറുകണക്കിന്‌ മിന്നാമിനുങ്ങുകള്‍ക്കൊപ്പമുള്ള കാന്‍ഡില്‍ലൈറ്റ്‌ ഡിന്നര്‍ ബൈ ദ വാട്ടര്‍ഫാള്‍ അതിഥികള്‍ക്ക്‌ വേറിട്ടൊരു അനുഭവമായിരിക്കും.

ദ വരാന്തയില്‍ പുതിയതായി അവതരിപ്പിക്കുന്ന കോഫി എക്‌സിപീരിയന്‍സ്‌ റിസോര്‍ട്ടിലെ പുതുമയാണ്‌. റിസോര്‍ട്ടിലെ താമസത്തിനൊപ്പം പുരാതനകെട്ടിടങ്ങളുടെ ഭംഗി ആസ്വദിക്കുകയും ചെയ്യാം. ദ വരാന്ത നാല്‌ വിഭാഗമായി തിരിച്ച്‌ ഓരോ അതിഥികള്‍ക്കുമായി അവതരിപ്പിക്കുന്നു. ആദ്യ വിഭാഗത്തില്‍ ഓരോ അതിഥിക്കും ഇവിടെനിന്ന്‌ എന്തെങ്കിലും സ്വന്തമാക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഗിഫ്‌റ്റ്‌ ഷോപ്പാണ്‌. എക്‌സ്‌ക്ലൂസീവ്‌ ബ്രാന്‍ഡഡ്‌ മെമ്മറാബിലിയയും സമ്മാനങ്ങളും ഇവിടെ അതിഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെനിന്ന്‌ കോഫി വിഭാഗത്തിലേയ്‌ക്കെത്താം. അതിഥികള്‍ക്ക്‌ സ്വന്തം മാനോധര്‍മത്തിനും സ്വാദിനും അനുസരിച്ച്‌ കാപ്പി ബ്ലെന്‍ഡ്‌ ചെയ്യുന്നതിനും അവ സ്വന്തം വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോകുന്നതിനും സ്വന്തം കൈയൊപ്പോടുകൂടിയ കാപ്പി സ്വന്തമാക്കുന്നതിനും അവസരമുണ്ട്‌. ഇതില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്ക്‌ അത്യുത്സാഹമാണ്‌. ചരിത്രപ്പഴമയെക്കുറിച്ച്‌ അറിയാന്‍ താത്‌പര്യമുള്ള അതിഥികള്‍ക്കായി തെരഞ്ഞെടുത്ത സാഹിത്യപുസ്‌തകങ്ങളുടെ ശേഖരം തയാര്‍. കോഫി ബാറിലേയ്‌ക്കാണ്‌ ഇവിടുത്തെ പുസ്‌തകശാല തുറക്കുന്നത്‌. അവിടെ ലളിതമായൊരു കപ്പൂച്ചിന മുതല്‍ മുന്തിയ മോച്ച-ലാത്തെ എസ്‌പ്രസോ വരെ എന്തും സ്വാദോടെ ആസ്വദിക്കാം.

ട്രക്ക്‌, ട്രെയ്‌ല്‍സ്‌, യോഗ, നേച്ചര്‍ വാക്ക്‌

കബിനക്കാട്‌ എസ്‌റ്റേറ്റിന്റെ മനോഹരമായ ചുറ്റുപാടില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ്‌ അതിഥികളെ കാത്തിരിക്കുന്നത്‌. പ്രകൃതിയുമായി കൂട്ടുകൂടാനും മനസില്‍ സ്വാതന്ത്യത്തിന്റെ പുത്തനനുഭവങ്ങള്‍ നിറയ്‌ക്കാനുമുള്ള അവസരമാണിത്‌. റിസോര്‍ട്ടിനു ചുറ്റും കണ്ണിനും കാതിനും മനസിനുമുള്ള വിരുന്നാകാന്‍ കഴിയുന്ന വിവിധ പരിപാടികളും അനുഭവങ്ങളുമുണ്ട്‌. യോഗ ക്ലാസിനും നേച്ചര്‍ വാക്കിനും അനുയോജ്യമായ വസ്‌ത്രങ്ങള്‍ അതിഥികള്‍കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ഓരോ ദിവസത്തെയും സമയത്തിന്‌ അനുയോജ്യമായ രീതിയില്‍ യോഗയിലും വാക്കിലും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: -: http://www.thetamara.com/


ഫോണ്‍ 9847416617