Breaking News

Trending right now:
Description
 
Feb 17, 2013

കൊച്ചിയില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണം അടുത്തമാസം

image കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സിയാല്‍) പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും. സിയാല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന എയര്‍പോര്‍ട്ട്‌ യൂസേഴ്‌സ്‌ കണ്‍സള്‍ട്ടേറ്റീവ്‌ കമ്മിറ്റിയിലാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഇതു സംബന്ധിച്ച പ്രസ്‌താവന നടത്തിയത്‌. നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. ഇതിന്റെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ്‌ അംഗീകരിച്ചിട്ടുണ്ട്‌. 14 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിന്‌ 300 കോടിയിലധികം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. താഴത്തെ നില അറൈവല്‍ വിഭാഗവും മുകളിലത്തെ നില ഡിപ്പാര്‍ച്ചര്‍ വിഭാഗവുമായിരിക്കും. ഇരുഭാഗത്തും 50 എമിഗ്രേഷന്‍ കൗണ്ടറുകള്‍ വീതം ഉണ്ടായിരിക്കും. 15 പാര്‍ക്കിംഗ്‌ ബേകളും അത്രയും തന്നെ എയ്‌റോബ്രിഡ്‌ജുകളും സ്ഥാപിക്കും. 2020 വരെയുള്ള യാത്രക്കാരുടെ വര്‍ധന മുന്നില്‍ക്കണ്ടാണ്‌ ടെര്‍മിനല്‍ നിര്‍മിക്കുന്നത്‌. വ്യോമയാന മേഖലയിലെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച്‌ പഠനവിധേയമാക്കിയശേഷമാണ്‌ ടെര്‍മിനല്‍ നിര്‍മാണം സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുത്തിട്ടുള്ളതെന്ന്‌ സിയാല്‍ മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ. കുര്യന്‍ അറിയിച്ചു.