Breaking News

Trending right now:
Description
 
Feb 17, 2013

പവര്‍ ബ്രേക്കിങ്‌ തകരാര്‍: 30000 കാറുകള്‍ കമ്പനി തിരിച്ചുവിളിക്കും

image പവര്‍ ബ്രേക്കിംഗ്‌ സംവിധാനത്തില്‍ ഓയില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 30,000 ത്തോളം എസ്‌യുവികള്‍ തിരിച്ചു വിളിക്കാന്‍ ബിഎംഡബ്ലിയു തീരുമാനിച്ചു. 2007 സെപ്‌റ്റംബര്‍ 12 മുതല്‍ 2010 മാര്‍ച്ച്‌ 18 വരെ യുഎസില്‍ വിറ്റഴിച്ച എക്‌സ്‌ 5 എസ്‌യുവിയാണ്‌ തിരിച്ചു വിളിക്കുന്നതെന്ന്‌ ബിഎംഡബ്ലിയു വ്യക്തമാക്കി. വാഹനങ്ങളുടെ ബ്രേക്ക്‌ ഹോസിലൂടെ ചെറിയ അളവില്‍ ഓയില്‍ ലീക്ക്‌ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ബ്രേക്കിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയില്ലങ്കിലും ബ്രേക്കിംഗ്‌ ദൂരം പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്‌, ഇത്‌ വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ കാരണമായേക്കുമെന്ന്‌ ബിഎംഡബ്ലിയു അറിയിച്ചു. അതേസമയം ഇതുവരെ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ്‌ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതെന്ന്‌ ബിഎംഡബ്ലിയു വക്താവ്‌ പറഞ്ഞു. തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ ബ്രേക്ക്‌ വാക്വം ലൈന്‍ ഹോസ്‌ സൗജന്യമായി മാറ്റി നല്‍കുമെന്ന്‌ ബിഎംഡബ്ലിയു അറിയിച്ചു. ഈ മാസം തന്നെ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ്‌ സൂചന.