Breaking News

Trending right now:
Description
 
Feb 15, 2013

അയണ്‍ ഗുളികകള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കില്ല

image സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്ന അയണ്‍ ഗുളികകള്‍ കഴിക്കുന്നതു കൊണ്ട്‌ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു മന്ത്രി അടൂര്‍ പ്രകാശ്‌ നിയമസഭയെ അറിയിച്ചു. വി.എസ്‌. അച്യുതാനന്ദന്‍ ഉന്നയിച്ച സബ്‌മിഷനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍, ഇതിനകത്ത്‌ എന്തോ പ്രശ്‌നമുണ്ടെന്നും നിര്‍ബന്ധിത ഗുളികതീറ്റിക്കല്‍ നടത്തരുതെന്നും വിഎസ്‌ ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതിയുടെ ഭാഗമായാണു സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ അയണ്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്‌. പോഷകാഹാരക്കുറവു മൂലം ഉണ്ടാകുന്ന വിളര്‍ച്ചയ്‌ക്കു പരിഹാരമായാണ്‌ അയണ്‍ ടാബ്‌ലറ്റുകള്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ ഉത്‌കണ്‌ഠ പരിഹരിച്ചശേഷം മാത്രമേ അയണ്‍ ഗുളിക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുകയുള്ളൂ. ആശങ്കകള്‍ അകറ്റുന്നതിന്‌ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയില്‍ ഏഴു സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌. വിളര്‍ച്ചരോഗം പൊതുജനപ്രശ്‌നമായി ഉയരുകയും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണു സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ആഴ്‌ചയിലൊരിക്കല്‍ അയണ്‍ ഫോണിക്‌ ആസിഡ്‌ ഗുളിക വിതരണം ചെയ്യാന്‍ തീരുമാനിച്ചത്‌. ഇതുമൂലം യാതൊരുവിധ ദോഷഫലങ്ങളുമുണ്ടാവില്ലെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.