Breaking News

Trending right now:
Description
 
Sep 28, 2012

കൊച്ചിയില്‍ 100 കോടിയുടെ രാജ്യാന്തര തേയില വ്യാപാരകേന്ദ്രം

image കൊച്ചി: ടീ ട്രേഡ്‌ അസോസിയേഷന്‍ ഓഫ്‌ കൊച്ചിന്‍ വെല്ലിങ്‌ടണ്‍ ഐലന്‍ഡില്‍ 100 കോടി രൂപയോളം മുടക്കി രാജ്യാന്തര തേയില വ്യാപാര കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു. ടീ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യയുടെ പിന്തുണയോടെ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ലഭ്യമാക്കുന്ന 10 ഏക്കര്‍ സ്ഥലത്തായിരിക്കും വ്യാപാരകേന്ദ്രം ആരംഭിക്കുക. ഇതിനായി തയാറാക്കിയ സാധ്യതാപഠനത്തിന്‌ അസോസിയേഷന്റെ മാനേജിങ്‌ കമ്മിറ്റി അംഗീകാരം നല്‍കി. ആധുനിക സൗകര്യങ്ങളോടെ വെയര്‍ഹൗസിങ്‌, ബ്ലെന്‍ഡിങ്‌, പാക്കേജിങ്‌ സൗകര്യങ്ങളുള്ള പ്രമുഖ ടീ കണ്‍സോളിഡേഷന്‍ കേന്ദ്രമാണ്‌ കൊച്ചിന്‍ പോര്‍ട്ട്‌ട്രസ്‌റ്റ്‌ വിഭാവനം ചെയ്യുന്നത്‌. ദക്ഷിണേന്ത്യയിലെ പ്രമുഖ തേയില ലേല കേന്ദ്രമായ കൊച്ചിന്‍ പോര്‍ട്ടിലെ വെല്ലിങ്‌ടണ്‍ ഐലന്‍ഡില്‍ നടത്തുന്ന വ്യാപാരത്തില്‍ ഓരോവര്‍ഷവും 70 ദശലക്ഷം തേയില വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. തേയിലയുടെ വ്യാപാരത്തോടനുബന്ധിച്ചുള്ള കാര്യങ്ങളെല്ലാം ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ്‌ തേയില കേന്ദ്രത്തിലൂടെ സാധ്യമാകുന്നത്‌. രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രം രൂപപ്പെടുന്നതോടെ ലോകത്തിലെ തന്നെ പ്രമുഖ ടീ ഹബ്‌ ആയി കൊച്ചി മാറുമെന്ന്‌ ടീ ട്രേഡ്‌ അസോസിയേഷന്റെ സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ വി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. മുഴുവനും ഓട്ടോമേറ്റഡായ വെയര്‍ഹൗസിങ്‌ സംവിധാനമായിരിക്കും ഒരുക്കുക. 10,000 ടണ്‍ തേയില സംഭരിക്കാനുള്ള ശേഷിയും ഏറ്റവും നവീന സംസ്‌കരണ ഉപകരണങ്ങളും പത്തിലധികം കോര്‍പ്പറേറ്റ്‌ ഹൗസുകളുമുള്ള ഓഫീസ്‌ സൗകര്യവും മറ്റും ഇവിടെയുണ്ടാകും.