Breaking News

Trending right now:
Description
 
Feb 15, 2013

ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുവേണ്ടി ബിഇഎലിന്റെ റഡാറുകള്‍ വഹിക്കാന്‍ ടാറ്റ മോട്ടോഴ്‌സിന്റെ 6x6 മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍

image ഭാരത്‌ ഇലക്ട്രോണിക്‌ ലിമിറ്റഡ്‌ (ബിഇഎല്‍) ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു വേണ്ടി റഡാര്‍ ഉപകരണങ്ങള്‍ വഹിക്കുന്നതിന്‌ ടാറ്റയുടെ 6x6 മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ വാങ്ങുന്നു. പൂര്‍ണമായും ഇന്ത്യയില്‍ രൂപപ്പെടുത്തിയ വാഹനമാണിത്‌. ബിഇഎല്‍ ടാറ്റയുടെ 26 മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കാണ്‌ ഓര്‍ഡര്‍ നല്‌കിയിരിക്കുന്നത്‌.

താഴ്‌ന്നുപറക്കുന്ന വിമാനങ്ങള്‍, ചാരവിമാനങ്ങള്‍ അല്ലെങ്കില്‍ പൈലറ്റില്ലാത്ത വിമാനങ്ങള്‍, മറ്റു രീതിയിലുള്ള കടന്നുകയറ്റങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള ബിഇഎലിന്റെ റഡാര്‍ സംവിധാനങ്ങള്‍ ഏതു സ്ഥലത്തേയ്‌ക്കും എത്തിക്കുന്നതിന്‌ ടാറ്റയുടെ 6x6 മള്‍ട്ടി ആക്‌സില്‍ വാഹന പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താനാകും.

ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്ക്‌ ആകാശ്‌ മിസൈല്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നതിനായി 96 സ്‌പെഷലിസ്റ്റ്‌ ട്രാക്ടറുകള്‍ നല്‌കുന്നതിനും തയാറെടുക്കുകയാണ്‌ ടാററ മോട്ടോഴ്‌സ്‌.
സ്‌പെഷലിസ്റ്റ്‌ റോക്കറ്റുകളും മിസൈല്‍ സംവിധാനങ്ങളും വഹിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്‌ത വിവിധോദ്ദേശ്യങ്ങള്‍ക്കായുള്ള 6x6, 8x8, 12x12 മള്‍ട്ടി ആക്‌സില്‍ ഹൈ-മൊബിലിറ്റി വാഹനങ്ങളുടെ സംപൂര്‍ണനിരതന്നെ ടാറ്റ മോട്ടോഴ്‌സ്‌ ലഭ്യമാക്കുമെന്ന്‌ ടാറ്റ മോട്ടോഴ്‌സ്‌ ഡിഫന്‍സ്‌ ഗവണ്‍മെന്റ്‌ ബിസിനസ്‌ വൈസ്‌ പ്രസിഡന്റ്‌ വെര്‍ണന്‍ നൊറോണ പറഞ്ഞു. ടാറ്റ 2038 6x6 വാഹന പ്ലാറ്റ്‌ഫോം ഒട്ടേറെ കഠിനമായ ഫീല്‍ഡ്‌ ഫയറിംഗ്‌ ട്രയലുകള്‍ക്കുശേഷം ഇന്ത്യന്‍ ആര്‍മിയുടെ ജിആര്‍എഡി ബിഎം21 മള്‍ട്ടിബാരല്‍ റോക്കറ്റ്‌ ലോഞ്ചര്‍ (എംബിആര്‍എല്‍) ആപ്ലിക്കേഷനുവേണ്ടി യോഗ്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മള്‍ട്ടി ആക്‌സില്‍ നിരയില്‍ മിസൈല്‍ കാരിയര്‍ സംവിധാനങ്ങള്‍ മുതല്‍ ജലം ശുദ്ധീകരിക്കുന്നതിനുളള സംവിധാനങ്ങള്‍ വരെ അടങ്ങിയതാണ്‌ ടാറ്റ മോട്ടോഴ്‌സിന്റെ പോര്‍ട്ട്‌ഫോളിയോ. ബ്രഹ്മോസ്‌, പിനാക്ക, ആകാശ്‌ എന്നിങ്ങനെ ആധുനിക മിസൈല്‍ പരിപാടികള്‍ക്ക്‌ അനുയോജ്യമാണ്‌ ടാറ്റ മോട്ടോഴ്‌സ്‌ മള്‍ട്ടി ആക്‌സില്‍ പ്ലാറ്റ്‌ഫോം എന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. 
ടാറ്റ മോട്ടോഴ്‌സ്‌ പ്രതിരോധരംഗത്തെ ഉപയോക്താക്കള്‍ക്കായി ലൈറ്റ്‌, മീഡിയം, ഹെവി വാഹനങ്ങളുടെ വൈവിധ്യമാര്‍ന്ന നിര തന്നെ തയാറാക്കിയിട്ടുണ്ട്‌. ജംഷഡ്‌പൂരിലും പൂനയിലും പ്രതിരോധ സാങ്കേതികവിദ്യകളും ഉത്‌പന്നങ്ങളും രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ട്‌. കൂടാതെ, സമര്‍പ്പിതരായ സര്‍വീസ്‌ ടീമും രാജ്യമെങ്ങും പ്രതിരോധ ഉത്‌പന്നങ്ങള്‍ക്കായി വിപുലമായ ശൃംഖലയുമുണ്ട്‌.

പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ ഉടനടി ലഭ്യമാക്കുന്നതിനായി പ്രത്യേകമായ അടിസ്ഥാനസൗകര്യങ്ങളും നിര്‍മാണ സംവിധാനങ്ങളും പരിശീലനം നേടിയ മനുഷ്യശേഷിയും സജ്ജീകരിക്കുന്നതിനും ആവശ്യമായ നിര്‍മാണശേഷി കൈവരിക്കുന്നതിനും ടാറ്റ മോട്ടോഴ്‌സിനു കഴിയും.

ഈയിടെ ഝാര്‍ഖണ്ഡ്‌, മഹാരാഷ്ട്ര സ്‌റ്റേറ്റ്‌ പോലീസിന്‌ 40 എംപിവികള്‍ നല്‌കിയിരുന്നു. സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ ഫോഴ്‌സിനും (സിആര്‍പിഎഫ്‌) ഗുജറാത്ത്‌ സ്‌റ്റേറ്റ്‌ പോലീസിനും 150 ടാററ ലൈറ്റ്‌ ആര്‍മേഡ്‌ ട്രൂപ്പ്‌ കാരിയറുകളും (എല്‍എടിസി) നിര്‍മിച്ചു നല്‌കിയിരുന്നു.