Breaking News

Trending right now:
Description
 
Feb 15, 2013

മറൈന്‍ഡ്രൈവില്‍ പ്രീമിയം വാട്ടര്‍ഫ്രണ്ട്‌ അപ്പാര്‍ട്ട്‌മെന്റുകളുമായി പുറവങ്കര

image
കൊച്ചി: ഒട്ടേറെ പ്രമുഖ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിനാല്‍ കേരളത്തിലെ സമ്പദ്‌രംഗത്തിന്‌ മുതല്‍ക്കൂട്ടാകാന്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗം വളര്‍ച്ചയുടെ പാതയിലാണെന്ന്‌ പുറവങ്കര പ്രൊജക്ട്‌സ്‌ ലിമിറ്റഡ്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ ആനന്ദ്‌ നാരായണന്‍.

റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ കുതിക്കുന്ന കേരളത്തെ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ്‌ വിപണിയാകെ ഉറ്റുനോക്കുകയാണ്‌. ബിസിനസ്‌ രംഗത്തുണ്ടായ മികച്ച വളര്‍ച്ചയാണ്‌ റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തുള്ള ഈ മുന്നേറ്റത്തിനു കാരണമായത്‌. 

സാമ്പത്തികസ്ഥിതി, അടിസ്ഥാന സൗകര്യലഭ്യത, വിദഗ്‌ധ തൊഴിലാളികള്‍, കുറഞ്ഞ പ്രവര്‍ത്തനചെലവ്‌, ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാരണങ്ങളാല്‍ കൊച്ചി പോലെയുള്ള നഗരങ്ങളില്‍ എല്ലാ മേഖലകളിലും അവസരങ്ങളുണ്ട്‌. വാണിജ്യമേഖലയില്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നനര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടേര്‍മിനല്‍ (ഐസിടിടി), സ്‌മാര്‍ട്ട്‌ സിറ്റി ഐടി ടൗണ്‍ഷിപ്‌ എന്നിങ്ങനെ രണ്ട്‌ അടിസ്ഥാനസൗകര്യ മെഗാപദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ റിയാല്‍റ്റി വിപണിയില്‍ വലിയ കുതിപ്പാണ്‌. വായു, കടല്‍, റെയില്‍, റോഡ്‌ മാര്‍ഗങ്ങളില്‍ മികച്ച യാത്രാസൗകര്യമുണ്ട്‌ എന്നുള്ളത്‌ കൊച്ചിയുടെ ദീര്‍ഘകാല വളര്‍ച്ചയ്‌ക്ക്‌ ഏറെ ഗുണകരമാണ്‌. ഇന്ത്യയില്‍ വിവരസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ക്ക്‌ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമാണ്‌ കൊച്ചിയെന്ന്‌ നാസ്‌കോം വിലയിരുത്തുന്നു. 

പൂര്‍വ എറ്റേണിറ്റി, പൂര്‍വ മൂണ്‍റീച്ച്‌, പൂര്‍വ ഗ്രാന്‍ഡ്‌ ബേ, പൂര്‍വ ഓഷിയാന എന്നിങ്ങനെ നാല്‌ പ്രോപ്പര്‍ട്ടികളാണ്‌ കൊച്ചിയില്‍ പുറവങ്കരയ്‌ക്കുള്ളത്‌. ഇവയില്‍ പൂര്‍വ ഗ്രാന്‍ഡ്‌ ബേയും പൂര്‍വ ഓഷിയാനയും മറൈന്‍ ഡ്രൈവിലെ കായലോരത്താണ്‌. ഈ രണ്ട്‌ പ്രോപ്പര്‍ട്ടികള്‍ക്കും ഭാവിയില്‍ വില കുതിച്ചുയരാനും മികച്ച ഡിമാന്‍ഡ്‌ ഉണ്ടാകാനും സാധ്യതയുള്ളവയാണ്‌. 

ഉന്നതനിലയിലുള്ളവര്‍ക്ക്‌ എന്നും പ്രിയപ്പെട്ടതാണ്‌ വാട്ടര്‍ഫ്രണ്ട്‌ പ്രോപ്പര്‍ട്ടികള്‍ എന്നതുകൊണ്ട്‌ വിപണിയില്‍ പ്രീമിയം വിലയാണ്‌ ഇവയ്‌ക്ക്‌. കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പ്രോപ്പര്‍ട്ടികളുടെ വില സമീപഭാവിയില്‍ പല മടങ്ങായി വളരുമെന്നാണ്‌ പ്രതീക്ഷ. കേരളത്തിലെ ബിസിനസ്‌ സിരാകേന്ദ്രത്തിനോട്‌ അടുത്താണ്‌ മറൈന്‍ ഡ്രൈവിലെ പൂര്‍വ ഗ്രാന്‍ഡ്‌ ബേയും പൂര്‍വ ഓഷിയാനയും എന്ന മെച്ചവും ഈ പ്രോപ്പര്‍ട്ടികള്‍ക്കുണ്ട്‌. പ്രമുഖ മാളുകള്‍, മികച്ച റസ്റ്ററന്റുകള്‍, പേരുകേട്ട സ്‌കൂളുകള്‍ എന്നിവയ്‌ക്കു സമീപമാണ്‌ ഈ രണ്ടു പ്രോപ്പര്‍ട്ടികളും. 

സര്‍ക്കാര്‍ മികച്ച പിന്തുണ നല്‌കുന്നതിനാല്‍ ഐടി മേഖല വളരുകയാണ്‌. അതുകൊണ്ടുതന്നെ കൊച്ചിയിലെ കാക്കനാട്‌, മറൈന്‍ ഡ്രൈവ്‌ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ മികച്ച ഡിമാന്‍ഡാണ്‌. മറൈന്‍ ഡ്രൈവ്‌, കാക്കനാട്‌, സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ എന്നിങ്ങനെ ഏറ്റവും ഡിമാന്‍ഡുള്ള സ്ഥലങ്ങളിലെല്ലാം പുറവങ്കരയ്‌ക്ക്‌ പദ്ധതികളുണ്ട്‌. മറൈന്‍ ഡ്രൈവിലും ഇടപ്പള്ളിയിലും രണ്ടു വലിയ സ്ഥലങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ മികച്ച വളര്‍ച്ചയുണ്ടാകുമെന്നതിനാല്‍ മറൈന്‍ ഡ്രൈവ്‌ മേഖലയില്‍ നിക്ഷേപിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്ന്‌ ആനന്ദ്‌ നാരായണന്‍ പറഞ്ഞു. 


പുറവങ്കര പ്രൊജക്ട്‌സ്‌ ലിമിറ്റഡ്‌

ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണ്‌ പുറവങ്കര പ്രൊജക്ട്‌സ്‌ ലമിറ്റഡ്‌. ബാംഗളൂര്‍, കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്‌, മൈസൂര്‍ എന്നിവ കൂടാതെ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌, സൗദി അറേബ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം കമ്പനിക്ക്‌ സാന്നിധ്യമുണ്ട്‌. കമ്പനി വിജയകരമായി 34 റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളും രണ്ട്‌ കൊമേഴ്‌സ്യല്‍ പ്രൊജക്ടുകളും ഉള്‍പ്പെടെ 7.80 ദശലക്ഷം ചതുരശ്രയടി പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. നിലവില്‍ 30 ദശലക്ഷം ചതുരശ്രയടി പദ്ധതികളാണ്‌ കമ്പനി വികസിപ്പിക്കുന്നത്‌. അടുത്ത ഏഴു മുതല്‍ പത്തുവരെ വര്‍ഷങ്ങളില്‍ പുറവങ്കര 81.5 ദശലക്ഷം ചതുരശ്രയടി വികസിപ്പിക്കാന്‍ പുറവങ്കര പദ്ധതിയിടുന്നു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളില്‍ ആദ്യമായി നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) നേടിയെടുത്തത്‌ പുറവങ്കരയാണ്‌. കെപ്പല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രോപ്പര്‍ട്ടി സംരംഭമായ സിംഗപ്പൂരിലെ കെപ്പല്‍ ലാന്‍ഡ്‌ ലിമിറ്റഡ്‌ ആണ്‌ പുറവങ്കരയില്‍ വിദേശനിക്ഷേപം നടത്തുന്നത്‌. ബാംഗളൂരിലും കൊല്‍ക്കൊത്തയിലും സംയുക്ത സംരംഭമായി രണ്ട്‌ പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നു. 

നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലും (എന്‍എസ്‌സി) ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലും (ബിഎസ്‌സി) പുറവങ്കര പ്രൊജക്ട്‌സ്‌ ലിമിറ്റഡ്‌ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: 

www.puravankara.com

Media contact :
Sanjita Cariappa
Vice President, Corporate Communications,
Puravankara Projects Ltd.
Mob: 9902600117