Breaking News

Trending right now:
Description
 
Feb 14, 2013

അധര്‍മത്തെ പ്രോത്സാഹിപ്പിക്കുന്ന സഭയ്‌ക്ക്‌ തകര്‍ച്ച: ബിഷപ്‌ തോമസ്‌ കെ.ഉമ്മന്‍

image മാരാമണ്‍: അധര്‍മത്തെ പ്രോത്സാഹിപ്പിക്കുന്ന സഭയും സമൂഹവും തകര്‍ച്ചയിലേക്കു നീങ്ങുമെന്ന്‌ സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ്‌ തോമസ്‌ കെ.ഉമ്മന്‍. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലുണ്ടായ അകല്‍ച്ചയാണ്‌ തിന്മയുടെ അതിപ്രസരത്തിനു കാരണം. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞു സാമൂഹിക തിന്മകള്‍ക്കെതിരെ നടന്ന യോഗത്തില്‍ മുഖ്യസന്ദേശം നല്‌കുകയായിരുന്നു അദ്ദേഹം. ഭൗതികതയില്‍ നിലനില്‍ക്കുന്ന സമൂഹത്തിനു ദൈവത്തെ കാണാന്‍ കഴിയില്ല. ദൈവത്തെ യഥാര്‍ഥ ഭാവത്തില്‍ കാണുന്നവര്‍ക്കു മാത്രമേ തിന്മകളെ എതിര്‍ക്കാന്‍ കഴിയൂ. തിന്മയോടുള്ള ബന്ധമല്ല വേദപുസ്‌തകത്തിനുള്ളത്‌. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തിന്മകളെ എതിര്‍ക്കണം. മനുഷ്യന്‍ ദൈവത്തില്‍ നിന്നും അകന്നു ജീവിക്കുന്നതു മൂലമാണ്‌ മദ്യപാനികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ഇതിലൂടെ അഴിമതിയും മറ്റ്‌ അരാജകത്വവും സമൂഹത്തില്‍ വര്‍ധിക്കുന്നു. ദൈവത്തെ ഭയമില്ലാത്ത ഭവനങ്ങളും വര്‍ധിച്ചുവരുന്നു. ദൈവമില്ലെന്നു വിശ്വസിക്കുന്ന തലമുറയും വളരുന്നു. ദൈവത്തില്‍ നിന്നകലുന്ന ഭരണകേന്ദ്രങ്ങള്‍ പോലും തകരുകയാണ്‌. മതങ്ങള്‍ തെറ്റു തിരുത്താതിരിക്കുമ്പോഴാണ്‌ ലോകത്തു വിപ്ലവങ്ങള്‍ ഉണ്ടായിട്ടുള്ളെതന്നു ബിഷപ്‌ ചൂണ്ടിക്കാട്ടി.