
ലണ്ടന്‍:
ദീര്‍ഘദൂരയാത്രകളിലും വൈദ്യുതിയില്ലാത്തപ്പോഴുമൊക്കെ നാം നേരിടുന്ന വലിയൊരു
പ്രശ്നം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയെന്നത് തന്നെയാണ്. ഈ പ്രശ്നത്തിനും ഇനി
പരിഹാരമായി. എപ്പിഫനി ലാബ്സ് എന്ന ലണ്ടന്‍ ആസ്ഥാനമായുളള കമ്പനി ചായക്കപ്പില്‍
നിന്നു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ചെയ്യാവുന്ന ഒരു മൊബൈല്‍ ചാര്‍ജര്‍
കണ്ടുപിടിച്ചിരിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുചായ കുടിക്കുന്നശീലം ആര്‍ക്കാണ്
ഇഷ്ടമല്ലാത്തത്. ഇനി മുതല്‍ ചായ കുടിക്കുന്നതിനൊപ്പം കഷ്ടപ്പാടില്ലാതെ ഫോണ്‍
ചാര്‍ജ് ചെയ്യാനും അവസരമൊരുങ്ങുകയായി. ചായക്കപ്പ് കണക്ടറിനു മുകളിലേക്ക്
വയ്ക്കുകയേ വേണ്ടു. ചായക്കപ്പിലെ ചൂട് ഉപയോഗിച്ച് ചാര്ജറില് നിന്നു
ഫോണിലേക്ക് ചാര്‍ജ് പ്രവഹിക്കാന്‍ തുടങ്ങുകയായി. ഇനി ചൂട് കഴിക്കാന്‍
ഇഷ്ടമില്ലാത്തയാളാണ് നിങ്ങളെങ്കിലും ടെന്‍ഷന്‍വേണ്ട. നല്ല തണുത്ത ഡ്രിംഗ്സ്
ആണെങ്കിലും ചാര്‍ജര്‍ തണുപ്പിനെ എനര്ജിയാക്കിമാറ്റി ഫോണ്‍ ചാര്‍ജ് ചെയ്യും.
2014ഓടെ ഈ പ്രത്യേകതരം ചാര്‍ജര്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാനാണ്
കമ്പനി പദ്ധതിയിടുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ വിപണിയിലിറങ്ങുമെങ്കിലും
ചാര്‍ജറിന്റെ വിലകുറയാന്‍ സാധ്യതയില്ല. ചാര്‍ജറിന്റെ വില 62 പൗണ്ടില്‍ തുടങ്ങാനാണു
സാധ്യത. ചാര്‍ജര്‍ വിജയമായാല്‍ ഇതേ തുടര്‍ന്ന് മറ്റു പല ഉത്പന്നങ്ങളും കമ്പനി
വിപണിയിലെത്തിക്കാന്‍ സാധ്യതയുണെ്ടന്നു കമ്പനി വക്താവ് ടിം ജോസഫ് പറയുന്നു.