Breaking News

Trending right now:
Description
 
Feb 13, 2013

കാതറിന്‍ രാജകുമാരി വീണ്ടും ഫോട്ടോ വിവാദത്തില്‍

image ബ്രിട്ടനിലെ വില്യം രാജകുമാരന്റെ പത്‌നി കാതറിന്‍ രാജകുമാരി വീണ്ടും ഫോട്ടോ വിവാദത്തില്‍. ഗര്‍ഭിണിയായ കാതറിന്‍, ബിക്കിനി ധരിച്ചുനില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുമെന്ന്‌ പരസ്യം ചെയ്‌ത ഇറ്റാലിയന്‍ മാസിക `ചൈ' യ്‌ക്കെതിരേ രാജകുടുംബം രംഗത്തെത്തി. 

രാജകുമാരന്റെയും ഭാര്യയുടെയും ചിത്രം വിദേശ മാസികയില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്ന വാര്‍ത്തയില്‍ അസന്തുഷ്‌ടി രേഖപ്പെടുത്തുന്നുവെന്നും ഇതു ദമ്പതിമാരുടെ സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റമാണെന്നും സെന്റ്‌ ജെയിംസ്‌ കൊട്ടാരം പ്രതികരിച്ചു.

 ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടേതാണ്‌ ചൈ എന്ന പാപ്പരാസി മാസിക. ചൈ മാഗസിന്റെ പ്രസാധകരായ മൊണ്‌ഡാഡൊരിയുടെ വെബ്‌സൈറ്റില്‍ വില്ല്യമും കാതറിനും മുസ്‌തിക്‌ ദ്വീപുകളില്‍ നീന്തല്‍ വസ്‌ത്രം ധരിച്ചു കൊണ്ടു നില്‍ക്കുന്ന ചിത്രം അടങ്ങിയ മാസികയുടെ കവര്‍പേജ്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കാതറിന്റെ സഹോദരി പിപ്പയേയും മാസിക വെറുതെ വിട്ടില്ല. 

രാജ ദമ്പതിമാരോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോയ പിപ്പയുടെയും ചിത്രങ്ങള്‍ മാസിക പുറത്തിറക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. രാജകുടുംബാംഗങ്ങളുടെ അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങള്‍ ഇതിനു മുമ്പും ചൈ പുറത്തിറക്കിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒരു ഐറിഷ്‌ ദിനപത്രം കാതറിന്റെ അര്‍ധ നഗ്നചിത്രം പ്രസിദ്ധപ്പെടുത്തിയതു വന്‍വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു.