Breaking News

Trending right now:
Description
 
Sep 27, 2012

45.2 സെന്റിമീറ്റര്‍ ഉയരമുള്ള കുഞ്ഞന്‍ കാര്‍ ഗിന്നസ്‌ ബുക്കിലേക്ക്‌

image ലണ്ടന്‍: പൊതുനിരത്തില്‍ മറ്റു വമ്പന്‍ വാഹനങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയകാര്‍ ഗിന്നസ്‌ ബുക്കില്‍ ഇടംനേടി. 45.2 സെന്റിമീറ്ററാണ്‌ ഈ കുഞ്ഞന്‍ കാറിന്റെ ഉയരം. ഒറ്റനോട്ടത്തില്‍ കുട്ടികളുടെ കളിപ്പാട്ടമാണെന്നേ തോന്നൂ. പക്ഷേ, സ്റ്റൈലന്‍ ബോഡിക്കുള്ളില്‍ അത്യാവശ്യം കരുത്തനായ എന്‍ജിനാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മോട്ടോര്‍ ബൈക്കുകളില്‍ ഉപയോഗിക്കുന്ന എഞ്ചിന്‍ ആറ്‌ പ്രധാന ബാറ്ററികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കും. ജാപ്പനീസ്‌ ഭാഷയില്‍ ഭാവി എന്നര്‍ഥം വരുന്ന മിറായി എന്നാണ്‌ ഈ കാറിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ജപ്പാനിലെ അസാകുചി ഒകായമ സാന്‍യോ ഹൈസ്‌കൂളിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളും അധ്യാപകരുമാണ്‌ ഈ കുഞ്ഞന്‍കാറിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. കാറിന്റെ ബോഡി, ചേസിസ്‌, സ്റ്റീയറിങ്‌ സംവിധാനം, ലൈറ്റ്‌, സീറ്റ്‌, തുടങ്ങിയ മറ്റെല്ലാഭാഗങ്ങളും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കരവിരുതാണെന്നുള്ളതാണ്‌ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു വാഹനത്തില്‍നിന്നുള്ള യാതൊരു ഭാഗങ്ങളും സ്വീകരിച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്‌. നേരത്തെ ബ്രിട്ടനില്‍ നിര്‍മിച്ച 53 സെന്റിമീറ്റര്‍ ഉയരമുള്ള കാറിനായിരുന്നു ഏറ്റവും കുഞ്ഞന്‍ കാറിനുള്ള റിക്കാര്‍ഡ്‌.