Breaking News

Trending right now:
Description
 
Apr 05, 2019

ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിങ്ങും , കിക്കോഫും ഏപ്രിൽ 6 ന് ശനിയാഴ്ച അറ്റ്ലാന്റിക് സിറ്റിയിൽ.

ശ്രീകുമാർ ഉണ്ണിത്താൻ
image
ന്യൂ യോർക്ക്‌  : നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ഈ  വർഷത്തെ ജനറല്‍ ബോഡി മീറ്റിംങ്ങു  2019  ഏപ്രിൽ   6 ന്  ശനിയാഴ്ച  രണ്ട് മണി മുതൽ   അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് കുടുന്നുതാണ്. അതിനോടൊപ്പം തന്നെ ഫൊക്കാന 2020 ലെ കൺവെൻഷന്റെ കിക്കോഫിന്റെ  ഉൽഘാടനവും നടത്തും.

രണ്ടു മണിമുതൽ ഫൊക്കാന നാഷണൽ കമ്മിറ്റിയുടെയും ട്രസ്റ്റിബോർഡിന്റെയും സയുക്ത മീറ്റിങ്ങും, മൂന്നുമണി മുതൽ ജനറല്‍ ബോഡി മീറ്റിങ്ങും അതിന് ശേഷം   2020 യിൽ  അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടത്തുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവെഷന്റെ കിക്കോഫിനു ആരംഭം കുറിക്കും. അതിനു ശേഷം ഫൊക്കാനാ  വനിതാ ഫോറത്തിന്റെ  വനിതാ ദിന സെമിനാറും  പ്രവർത്തനോൽഘാടനവും നടത്തും.

 പ്രസ്തുത മീറ്റിങ്ങിൽ എല്ലാ  അംഗ സംഘടനകളുടെ പ്രസിഡന്റ്‌മാർ, മുൻ (തൊട്ടു മുൻ വർഷം)  പ്രസിഡന്റ്‌, പ്രതിനിധികൾ,ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെംബേർസ് തുടങ്ങി യവർ  പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവർത്തനങ്ങൽ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക്  കാലാനുശ്രതമായ  മാറ്റങ്ങൾ വരുത്തുന്നത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കാനും  ,  കഴിഞ്ഞ കൺവെൻഷന്റെ കണക്കുകൾ അവതരിപ്പിക്കുന്നതും,  ഭാവി പരിപാടികൾക്‌ അന്തിമ രൂപംനല്കുന്നതും  ആണ് എന്ന് പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്  , ട്രസ്റ്റി ബോർഡ് ചെയർമാൻ  മാമ്മൻ സി ജേക്കബ്   എന്നിവർ  അറിയിച്ചു. 

ഈ  വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും  സ്വാഗതം  ചെയുന്നതായി      പ്രസിഡന്റ് മാധവൻ ബി.നായർ, ജനറൽ സെക്രട്ടറി ടോമി കൊക്കാട്,ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്ബ് , ട്രഷറർ സജിമോൻ ആന്റണി, എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ,വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്,ട്രസ്ട്രീ ബോർഡ് വൈസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്ട്രീ ബോർഡ് സെക്രട്ടറി വിനോദ് കെആർകെ    ഫൌണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ, കൺവെൻഷൻ ചെയർമാൻ ജോയി ചക്കപ്പൻ   റീജിണൽ വൈസ് പ്രസിഡന്റ്മാർ,  കമ്മിറ്റി മെംബേർസ്, ട്രസ്ട്രീ ബോർഡ് മെംബേർസ്   തുടങ്ങിയവർ  ഒരു സംയുകത പ്രസ്താവനയിൽ  അറിയിച്ചു.