Breaking News

Trending right now:
Description
 
Mar 15, 2019

സജിമോൻ ആന്റണി ഫൊക്കാന 2020 -2022 സെക്രട്ടറിയായി മത്സരിക്കുന്നു

സ്വന്തം ലേഖകൻ
image ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 -2022 ഭരണസമിതിയിൽ സെക്രട്ടറിയായി മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ ട്രഷററുമായ സജിമോൻ ആന്റണി മത്സരിക്കുന്നു. ഇന്നലെ ചേർന്ന മഞ്ച് എക്സിക്യൂട്ടീവ് യോഗം സജിമോൻ ആന്റണിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുകയായിരുന്നു. ഫൊക്കാനയുടെ നിലവിലെ ട്രഷറർ എന്ന നിലയിൽ സജിമോൻ ആന്റണി നടത്തിവരുന്ന പ്രവർത്തങ്ങൾ ഫൊക്കാനയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്നതാണെന്ന പൊതുവികാരം അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തിനുള്ള അംഗീകാരമായി മാറി.

 മഞ്ച് പ്രസിഡന്റ് ഡോ. സുജ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന മഞ്ചിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനുള്ള ആഗ്രഹം സജിമോൻ ആന്റണി  പ്രകടപ്പിക്കുകയായിരുന്നു. സജിമോൻ ആന്റണിയുടെ നിർദ്ദേശത്തെ മഞ്ച്‌ സ്വാഗതം ചെയ്‌തു. ഫൊക്കാന പ്രസിഡന്റും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായ മാധവൻ ബി നായർ, സെക്രട്ടറി രഞജിത്ത് പിള്ള, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷാജി വര്ഗീസ്,  ട്രഷറർ പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി ആന്റണി കല്ലകാവുങ്കൽ, ജോയിന്റ് ട്രഷറർ ഗാരി നായർ, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ ജോസ് ജോയ്, ഫ്രാൻസിസ് തടത്തിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ് വാട്ടപ്പള്ളിൽ, ഷിജിമോൻ മാത്യു  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 ട്രഷറർ എന്ന നിലയിൽ അദ്ദേഹം ചെയ്‌തു വരുന്ന സേവങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്നും അടുത്ത ഭരണസമിതിയിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇനിയും അനിവാര്യമാണെന്നും മഞ്ച് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മഞ്ചിന്റെ സജീവ പ്രവർത്തകൻ കൂടിയായ സജിമോൻ ആന്റണി  ഫൊക്കാന ട്രഷറർ എന്ന നിലയിൽ  നടത്തിവരുന്ന പ്രവർത്തങ്ങൾ മഞ്ചിന്റെ യശസ്സ് ഉയർത്തിയെന്നും മഞ്ച് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.