Breaking News

Trending right now:
Description
 
Mar 14, 2019

കടലും കടലാടിയും തമ്മിൽ എന്ത് ബന്ധം ?

Joseph Chackalamuriyil
image
കടലും കടലാടിയും തമ്മിൽ എന്ത് ബന്ധം ? വെള്ളിയും വെള്ളിക്കോലും തമ്മിൽ എന്ത് ബന്ധം ? പേരിൽ ഉള്ള ബന്ധവും സാമ്യവും മാത്രമല്ലേയുള്ളു ? ഇത് മനുഷ്യജീവിതത്തിലേക്കു കടന്നു വന്നാലോ ? മനുഷ്യ ജീവിതത്തിൽ ഇതിലും പരിതാപകരമായ ഒരു അവസ്ഥ വേറെയുണ്ടോ ? സാക്ഷികളാകേണ്ടവർ തന്നെ എതിർ സാക്ഷികളാകുക ? സ്നേഹത്തിനു സാക്ഷിയാകേണ്ട ക്രിസ്ത്യാനികളുടെ ഈ പോക്ക് എവിടേക്കാണ് ? ആദ്യ ക്രിസ്ത്യാനികൾ ലോകത്തിനു സ്നേഹം പകർന്നുകൊടുത്തു സ്നേഹം മാത്രമായ യേശുവിൻറെ ശിഷ്യന്മാർ സ്നേഹത്താൽ ജ്വലിക്കണം .അവരിൽകൂടി സ്നേഹം ലോകത്തിലേക്കു പ്രസരിക്കണം യേശുവിൻറെ കൈകാലുകളിൽകൂടി കാരിരുമ്പാണികൾ തുളഞ്ഞു കയറുമ്പോഴും തന്നെ കുരിശോടു ചേർത്ത് തറക്കുന്നവരോട് ക്ഷമിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും കഴിഞ്ഞ ഗുരുവിൻറെ ശിഷ്യന്മാരാണ് ക്രിസ്ത്യാനികൾ ! ശത്രുക്കളോട് ക്ഷമിക്കണമെന്നു ഉപദേശിക്കുകമാത്രമായിരുന്നില്ല അത് സ്വന്തജീവിതത്തിൽ ശിഷ്യന്മാർക്കു കാണിച്ചുകൊടുക്കയും ചെയ്തു. ശത്രുക്കളോടുപോലും ക്ഷമിക്കാനും അവരെ സ്നേഹിക്കാനും കടപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനികൾക്ക് സ്വന്തം സഹോദരരോടുപോലും ക്ഷമിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയുണ്ടാകുന്നത് എത്ര കഷ്ടമാണ് ? പള്ളിയിൽ കയറി പ്രാർത്ഥിക്കാൻ അനുവദിക്കാത്തത് കഷ്ടമല്ലേ ? ഈ നോമ്പ് കാലത്തുപോലും നമുക്കു അനുരഞ്ജനം സാധിക്കാതെപോകുന്നത് എതിർ സാക്ഷ്യം വഹിക്കുന്നതിനു തുല്യമല്ലെ ? പ്രസംഗവും പ്രവർത്തിയും കുടുംബത്തിൽ മാതാപിതാക്കളുടെ ഉപദേശത്തേക്കാൾ കുഞ്ഞുങ്ങളെ സ്വാധിനിക്കുന്നത് അവരുടെ പ്രവർത്തിയാണ്,മാതൃകയാണ് . ഇടവകയിൽ പുരോഹിതർ എന്ത് പറഞ്ഞുവെന്നതിലല്ല അവർ തങ്ങളുടെ പ്രവർത്തിയിൽ കൂടി എന്ത് മാതൃകകാണിച്ചുകൊടുക്കുന്നുവെന്നതിലാണ് സ്വികാര്യത സമൂഹത്തിലും പ്രസംഗത്തിനല്ല വില നല്ല മാതൃകക്കാണ് . അതിനാൽ നമുക്ക് ഇത് ശ്രദ്ധിക്കാം . "മൃതികരവിഷമാം പൊൻവെള്ളി- ധനമയ്യോ നേടരുതേ നീ തേടുക സുഖകരമുപദേശം നിന്നെ നാഥൻ സ്നേഹിപ്പാൻ ." ഇത് മനസിലാക്കികൊണ്ടാണ് യേശുതൻറെ ശിഷ്യന്മാരെ ഉപദേശിച്ചത് നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ, വെള്ളിയോ ,ചെമ്പോ ഒന്നും കരുതേണ്ടെന്നും ലോകത്തോടുള്ള മമ്തവേണ്ടെന്നും . ഇന്ന് പണത്തിൻറെ പുറകെ പരക്കം പായുന്നതിനാൽ ആരെയും സ്നേഹിക്കാനോ ,സ്നേഹം പകരാനോ,പങ്കുവയ്ക്കാനോ സാധിക്കുന്നില്ല .ഈ അപകടം യേശു നേരത്തെ കണ്ടിരുന്നു . പക്ഷെ ഇന്ന് ക്രിസ്ത്യാനികൾ അതിനോട് കണ്ണടച്ചിരിക്കുന്നുവോ ? എന്ത് തന്നെയായാലും പഴയതെല്ലാം മറന്നു ഈ നോമ്പുകാലം ഒരു പുത്തൻ ഉണർവിന്റെ കാലമാക്കാം .നമുക്ക് പരസ്പരം സ്നേഹിക്കാൻ ദൈവം ശക്തിതരെട്ടെ . Joseph Chackalamuriyil, phone: 9446195534