Breaking News

Trending right now:
Description
 
Mar 08, 2019

ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിംഗ്‌ അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ

ശ്രീകുമാർ ഉണ്ണിത്താൻ
image
ന്യൂ യോർക്ക്‌  : നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ഈ  വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ 2019  ഏപ്രിൽ   6, ശനിയാഴ്ച  രണ്ട് മണി മുതൽ   അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് കുടുന്നുതാണ്  . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു  എല്ലാ  അമേരിക്കന്‍ മലയാളികള്‍ക്കും  അഭിമാനിക്കാവുന്ന  വസ്‌തുതയാണ്‌. ഈവർഷത്തെ  ഫൊക്കാന കേരള കൺവെൻഷൻ തന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും, രാഷ്ട്രീയ സമൂഹവും  ഒരുപോലെ  പ്രശംസിച്ച  ഒന്നാണ്.

 പ്രസ്തുത മീറ്റിങ്ങിൽ എല്ലാ  അംഗ സംഘടനകളുടെ പ്രസിഡന്റ്‌മാർ, മുൻ (തൊട്ടു മുൻ വർഷം)  പ്രസിഡന്റ്‌, പ്രതിനിധികൾ,ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെംബേർസ് തുടങ്ങി യവർ  പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവർത്തനങ്ങൽ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക്  കാലാനുശ്രതമായ  മാറ്റങ്ങൾ വരുത്തുന്നത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കാനും  ,  കഴിഞ്ഞ കൺവെൻഷന്റെ കണക്കുകൾ അവതരിപ്പിക്കുന്നതും,  ഭാവി പരിപാടികൾക്‌ അന്തിമ രൂപംനല്കുന്നതും  ആണ് എന്ന് പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്  , ട്രസ്റ്റി ബോർഡ് ചെയർമാൻ  മാമ്മൻ സി ജേക്കബ്   എന്നിവർ  അറിയിച്ചു. 

 നോര്‍ത്ത് അമേരിക്കയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്ന് ഫൊക്കാനയോടൊപ്പമാണ്. അംഗ സംഘടനകളും ഫൊക്കാനയും തമ്മിൽ ഉള്ള ഒരു ആശയ വിനിമയം കൂടിയാണ് ഈ  ജനറൽ ബോഡി കൊണ്ട് ഉദ്ദേശിക്കുന്നത്. അംഗ സംഘടനകളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുന്നതിനോടൊപ്പം തന്നെ അവർക്കു വേണ്ടുന്ന സഹായങ്ങൾ ഫൊക്കാനയുടെ ഭാഗത്തു നിന്നും ഉറപ്പാക്കുക എന്നതുകൂടിയാണ്  ലക്‌ഷ്യം.

ജനറൽ ബോഡിക്കു അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടു തന്നെ തെരഞ്ഞടുക്കുവാൻ ഉള്ള കാരണം ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷൻ 2020  ജൂലൈ മാസത്തിൽ ഇവിടെ വെച്ചുതന്നെയാണ് നടത്തുന്നത് .  ആ  കൺവൻഷന്റെ  പ്രവർത്തനം  കുറ്റമറ്റതാക്കുക  എന്നത് കൂടിയാണ്  ലക്‌ഷ്യം. അറ്റ്ലാന്റിക് സിറ്റിയിൽ ആദ്യമായാണ് ഫൊക്കാനാ കൺവൻഷന് അരങ്ങുണരുന്നത്. ആബാലവൃദ്ധം ജനങ്ങൾക്കും ആസ്വദിക്കുവാൻ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്ലാന്റിക് സിറ്റി കൺവൻഷന് എത്തുന്നവർക്ക് നവ്യാനുഭവമാകും പ്രദാനം ചെയ്യുക. എല്ലാ വിധ സൗകര്യങ്ങളോടും കൂടി ബാലിസ് കാസിനോ ഹോട്ടൽ ഫൊക്കാനാ കൺവൻഷന് തയ്യാറാകുമ്പോൾ കൺവൻഷൻ പ്രതിനിധികൾക്ക്  ഈ മഹോത്സവം മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകക എന്നതാണ് ഫൊക്കാന എക്സിക്യൂട്ടീവിന്റെ ലക്‌ഷ്യം . 
  
സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടനകൾ  രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.  അങ്ങനെയുള്ള  അഭിപ്രായ വെത്യസങ്ങൾ ചർ ചർച്ച ചെയ്യുവാൻ വേണ്ടിയുള്ള ഒരു വേദി ഒരുക്കുകയും   , മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചു ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്. 

ഈ  വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും  സ്വാഗതം  ചെയുന്നതായി      പ്രസിഡന്റ് മാധവൻ ബി.നായർ, ജനറൽ സെക്രട്ടറി ടോമി കൊക്കാട്,ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്ബ് , ട്രഷറർ സജിമോൻ ആന്റണി, എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ,വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്,ട്രസ്ട്രീ ബോർഡ് വൈസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ് ,ട്രസ്ട്രീ ബോർഡ് സെക്രട്ടറി വിനോദ് കെആർകെ    ഫൌണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ,  റീജിണൽ വൈസ് പ്രസിഡന്റ്മാർ,  കമ്മിറ്റി മെംബേർസ്, ട്രസ്ട്രീ ബോർഡ് മെംബേർസ്   തുടങ്ങിയവർ  ഒരു സംയുകത പ്രസ്താവനയിൽ  അറിയിച്ചു.