Breaking News

Trending right now:
Description
 
Mar 06, 2019

ടാലന്റ് അവാർഡിന് ഡോ. സുജാ ജോസ് അർഹയായി

ശ്രീകുമാർ ഉണ്ണിത്താൻ
image
കേരള കലാകായിക സാംസ്‌കാരിക സംഘടനയുടെ 25 ആം വാർഷിക ടാലന്റ് അവാർഡിന്  അമേരിക്കന്‍ മലയാളീ കലാകായിക ,സാംസ്കാരിക ,സാമൂഹ്യ ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നശ്രീമതി ഡോ. സുജാ ജോസ് അർഹയായി.  തിരുവനന്തപുരം പഞ്ചയാത്തു ഹാളിൽ ജനുവരി 28ന്  നടന്ന ചടങ്ങിൽ  കേരളാ സംസ്ഥാന പൊതുമരാമത്തു  വകുപ്പ് മന്ത്രി   ജി . സുധാകരൻ ആണ് അവാർഡ് ദാനം നിർവഹിച്ചത്. എല്ലാ അഞ്ചു വർഷം കൂടുബോൾ കലാസാംസ്‌കാരിക രംഗങ്ങളിൽ നൽകിയ സംഭാവനകളെ  മുൻനിർത്തിയാണ്  ഈ  അവാർഡിന്   അർഹയാകുന്നത്.പ്രവാസി പ്രതിഭാ പുരസ്‌കാരം  അവാർഡും ഈ വർഷം തന്നെ സുജ സ്വികരിച്ചിരുന്നു.

തിരക്കേറിയ പ്രവാസി ജീവിതത്തിലും കലാസാംസ്‌കാരിക രംഗങ്ങളിൽ ഡോ. സുജാ ജോസ്‌  നൽകിവരുന്ന സംഭാവനകളെ മന്ത്രി ജി . സുധാകരൻ പ്രശംസിച്ചു.    സ്കൂൾ, കോളേജ് തലങ്ങളിൽ കായിക താരമായിരുന്ന ഡോ. സുജാ അമേരിക്കയിൽ എത്തിയ  ശേഷവും കലാസാംസ്‌കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.  ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും,കലാസാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ശൈലിയിൽ കർമ്മരംഗത്തു പ്രവർത്തിക്കുന്ന സുജ  മറ്റ് പ്രവാസികൾക്ക്  ഒരു പ്രചോദനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇരുപത്തി അഞ്ചു വർഷമായി  കേരള കലാകായിക സാംസ്‌കാരിക  സംഘടന അഞ്ച് വര്‍ഷം കൂടുബോൾ  അതെ മേഖലയില്‍ ഉള്‍പ്പെട്ടവരെ ആദരിക്കുന്നു എന്നതിൽ അതിയായ സന്തോഷം  ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോർത്ത് അമേരിക്കൻ മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്.മികച്ച സംഘാടക , ഗായിക ,നർത്തികി , പ്രോഗ്രാം കോഡിനേറ്റർ , എം.സി  തുടണ്ടി വിവിധ രംഗങ്ങളിൽ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ് , ഏവർകും സുപരിചിതയാണ്. കലാകായിക,സംസ്കരിക മേഖലകൾക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഡോ. സുജ  അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും കലാകായിക രംഗത്തും സജീവമാണ് .

ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റും   ആണ്.ഹെൽത്ത് ഫസ്റ്റ് റീഹാബിലിറ്റേഷൻ സെന്ററിന്റെ  ഡയറക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്ന ഡോ. സുജ ജോസ് ഭർത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികൾക്കും ഒപ്പം ന്യൂ ജേഴ്സിയിൽ  ലിവിഗ്സ്റ്റണിൽ താമസിക്കുന്നു.