Breaking News

Trending right now:
Description
 
Mar 05, 2019

ആലപ്പുഴ നഗരപാത വികസന പദ്ധതി: ആദ്യം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം

image ആലപ്പുഴ: നഗരപാത വികസന പദ്ധതിയോടനുബന്ധിച്ചു ആദ്യം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരോടും ആവശ്യപ്പെട്ടു.

നിര്‍മാണോദ്ഘാടനം കഴിഞ്ഞ ആലപ്പുഴ നഗരപാത വികസനപദ്ധതിയില്‍ 46.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 22 റോഡുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 288 കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കുമ്പോള്‍ പട്ടണവാസികള്‍ക്കും ഇതിലൂടെ കടന്നു പോകുന്നവര്‍ക്കും വളരെ ആശ്വാസവും സൗകര്യവും പ്രധാനം ചെയ്യുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ പദ്ധതിക്കു പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ റോഡ് വാഹന ഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നടക്കാര്‍ക്കും മാത്രം മുന്‍ഗണന നല്കിക്കൊണ്ടുള്ളതായിരിക്കണം. അതിനാല്‍ നിലവിലെ എല്ലാതരം റോഡ്, നടപ്പാത കൈയേറ്റങ്ങളും ആദ്യം ഒഴിപ്പിക്കണമെന്നും അതേ പോലെ തന്നെ തുടര്‍ന്നു കൈയേറ്റങ്ങള്‍ ഉണ്ടാകാതെ റോഡും നടപ്പാതകളും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്. വഴിവാണിഭവും പരസ്യ ബോര്‍ഡുകളും അടക്കം ഗതാഗതത്തിനും കാല്‍നടത്തിനും തടസ്സമുണ്ടാക്കുന്ന അനേകം അപകടകരമായ കൈയേറ്റങ്ങളാണ് വഴിനീളെ ഇപ്പോള്‍ കാണപ്പെടുന്നത്. അതേ പോലെ തന്നെ ഒരു തരത്തിലും റോഡു കുത്തിപ്പൊളിക്കാന്‍ അനുമതി നല്കരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. പുതുതായി ടാറിട്ട റോഡ് പോലും ഉടനെ കുത്തിപ്പൊളിച്ചു കമാനങ്ങള്‍ ഉയര്‍ത്താന്‍ വരെയാണിപ്പോള്‍ അനുമതി നല്കുന്നത്.

പദ്ധതിയുടെ 'പുതിയ കാലം പുതിയ നിര്‍മാണം' എന്ന ലക്ഷ്യവാചകം പൊതുജനങ്ങള്‍ക്കു പൂര്‍ണമായി പ്രയോജനപ്പെടണമെങ്കില്‍ 'പഴയ കാലം പഴയ കൈയേറ്റം' നീക്കം ചെയ്തു അപകടസാധ്യതകള്‍ മാറ്റി റോഡുകളിലെ യാത്ര തടസ്സങ്ങള്‍ എല്ലാം നീക്കം ചെയ്തു സുഗമമാക്കേണ്ടതുണ്ട്. ആവശ്യമായ അനുമതികള്‍ നേടിയും നികുതികള്‍ അടച്ചും ഷട്ടറുള്ള മുറികളില്‍ ഉത്തരവാദിത്തത്തോടെ കച്ചവടം നടത്തുന്നവര്‍ക്കു നിയമം പാലിക്കേണ്ടതില്ലെന്ന സന്ദേശം നല്കുക കൂടിയാണ് അനധികൃത, നിയമവിരുദ്ധ വഴിവാണിഭക്കാര്‍.