Breaking News

Trending right now:
Description
 
Jan 30, 2019

ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം മഹത്തരം: മന്ത്രി കെ ടി ജലീൽ

ശ്രീകുമാർ ഉണ്ണിത്താൻ
image

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ഭാഷയ്‌ക്കൊരു ഡോളർ അവാർഡ് ഡോ:സ്വപ്ന ശ്രീനിവാസന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ .ടി. ജലീൽ സമ്മാനിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ഫൊക്കാനയുടെ പത്താമത് കേരളാ കൺവൻഷന്റെ ആദ്യദിവസമായ ഇന്ന് മൂന്ന് മണിക്ക് നടന്ന സമ്മേളനത്തിലാണ്  
ഫൊക്കാനാ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ഡോ.സ്വപ്ന ശ്രീനിവാസന് സമ്മാനിച്ചത്. 
ലോകത്തിന്റെ ഏതു ദിക്കിലായാലും മലയാളി മലയാളത്തെ മറക്കുന്നില്ല. ജാതി മത വിത്യാസങ്ങൾക്ക് അതീതമായി വേറിട്ടു നിൽക്കുന്നതാണ് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. മുറിച്ചെറിയാൻ സാധിക്കാത്ത ബന്ധം മലയാളത്തോടുള്ളതുകൊണ്ടാണ് ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം  മഹത്തരമാകന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫൊക്കാന മലയാള ഭാഷയുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ  മലയാള സാഹിത്യത്തെയും  സംസ്കാരത്തെയും എന്നും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രഗത്ഭർ പങ്കെടുത്ത ചടങ്ങിലാണ് അവാർഡ് ദാനം നടന്നത്. ഡോ.എം.വി പിള്ള ആ മുഖ പ്രഭാഷണം നടത്തി ഫൊക്കാനാ പ്രസിഡന്റ് മാധവൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ  പിള്ള മുഖ്യ പ്രഭാഷണം നൽകി .ഡോ. ദേശമംഗലം രാമകൃഷ്ണൻ അവാർഡ് ലഭിച്ച പി.എച്ച് .ഡി പഠനത്തെ വിലയിരുത്തി സംസാരിച്ചു.
അവാർഡ് ലഭിച്ച പ്രബന്ധം  തെരഞ്ഞെടുത്ത വിധികർത്താക്കളെയും പ്രബന്ധത്തിന് മാർഗ്ഗ നിർദ്ദേശം നൽകിയ ഡോ.വി.കെ കൃഷ്ണ കൈമളിനേയും ചടങ്ങിൽ ആദരിച്ചു.സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നിന്ന് പി.എച്ച് ഡിക്ക് അർഹമായ മലയാള പ്രബന്ധങ്ങളിൽ ഏറ്റവും മികച്ച പ്രബന്ധത്തിന് കേരളാ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഫൊക്കാനാ ഈ അവാർഡ് നൽകിയത്.അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ആണ് അവാർഡ്.
മുൻ വർഷം പുരസ്‌കാരം നേടുകയും സർവകലാശാല പ്രസിദ്ധികരിക്കുകയും ചെയ്ത ഡോ. എ. എസ് . സന്ധ്യയുടെ ഫോക്‌ലോർ ഘടകങ്ങൾ നോവലിൽ എസ്. കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷിർ, കോവിലിൻ  എന്നിവരുടെ നോവലുകളെ ആസ്പദമാക്കിയിട്ടുള്ള പഠനം എന്ന പ്രബദ്ധത്തിന്റെ പുസ്തകരൂപം 
ചടങ്ങിൽ വെച്ച് പ്രൊ വൈസ് ചാൻസിലർ ഡോ.പി . പി അജയ കുമാർ പ്രകാശനം ചെയുകയും സിൻഡിക്കറ്റ് അംഗം ഡോ. നസീബ് ഏറ്റുവാങ്ങുകയും ചെയ്യതു.
 
സെക്രട്ടറി ടോമി കൊക്കാട്, ട്രഷറാർ സജിമോൻ ആന്റണി,  ഡോ.മാമൻ സി. ജേക്കബ്, കേരളാ കൺവൻഷൻ പേട്രൺ പോൾ കറുകപ്പിള്ളിൽ ,വിമൻസ് ഫോറം ചെയർ പേഴ്സൺ ലൈസി അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും കേരളാ കൺവൻഷൻ ചെയർമാൻ ജോർജി വർഗീസ് നന്ദിയും പറഞ്ഞു