Breaking News

Trending right now:
Description
 
Jan 28, 2019

ഫൊക്കാന സാന്ത്വനം സഹായ പദ്ധിതി നടപ്പാക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ
image
കേരളത്തിലെ ആരോഗ്യ മേഘലക്ക് പല പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കിയ ഫൊക്കാന  ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിടുന്നു. കേരളത്തിൽ  എച് .ഐ.വി  ബാധിരരായ അറുനൂറിൽ പരം കുട്ടികൾഉണ്ടെന്നാണ് കാണാക്കപ്പെടുന്നത്. ഇവർക്ക്    സഹായം എത്തിക്കുവാൻ ഫൊക്കാനയും  കേരള ഗവണ്മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു പുതിയ പ്രോജക്ടിന് ഫൊക്കാന ഫൗണ്ടേഷൻ രൂപം കൊടുത്തു  . ഇതൊരു തുടർ പ്രൊജക്റ്റ് ആയി കൊണ്ടുപോകാൻ ആണ് ഫൊക്കാന പ്ലാൻ ചെയുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ അറിയിച്ചു .ജനുവരി മുപ്പതിന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ഫൊക്കാനാ  കേരളാ കൺവൻഷനിൽ ഇതിന്റെ ഉൽഘാടനവും ധനസഹായവും  കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചർ നിർവഹിക്കുമെന്നു ഇതിന്റെ കോർഡിനേറ്റർകുടിയായ സണ്ണി മറ്റമന അറിയിച്ചു.

കേരള ഗവൺമെന്റിന്റെ ഗ്ലോബൽ  ഇൻഷെസ്റ്റീവ്  സഹകരണത്തോടെ ആണ് ഫൊക്കാന ഈ പ്രൊജക്റ്റ്  നടപ്പാക്കാൻ ശ്രമിക്കുന്നത്. എച് .ഐ.വി   ബധിരരായ  കുട്ടികൾക്ക് ആവിശ്യമായ ആധുനിക മരുന്നുകളും  കൗൺസിലിങ്ങും നൽകുന്നതിനോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന് വേണ്ടിയുള്ള സഹായങ്ങളും  നൽകുക എന്നതാണ് ഈ  പ്രോജക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.എച് .ഐ.വി ബധിരരായ കുട്ടികൾ മാതാപിതാക്കളുടെ മരണശേഷം എല്ലാവരാലും ഒറ്റപ്പെടുത്തുന്ന ഒരു സ്ഥിതിവിശേമാണ്  നാം  കാണുന്നത്    . തന്റേതല്ലാത്ത കാരണത്താൽ സമൂഹത്തിൽ ഒറ്റപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്‌ഷ്യം കൂടിയുണ്ട് ഈ പദ്ധിതിക്ക്‌.  ഇതിന് വേണ്ടിയുള്ള ബോധവൽക്കരണവും ഫൊക്കാനയുടെ ലക്‌ഷ്യം ആണ്.

നമ്മുടെ സംഘടനകൾ കുറേക്കുടി ആർജ്ജവത്തൊടുകൂടി ചിന്തിക്കേണ്ട ഒരു വലിയ വിഷയത്തെ കൂടുതൽ ചിന്തകൾക്കായി അമേരിക്കൻ മലയാളികള്ക്ക് മുന്നില് അവതരിപ്പിക്കുകയാണ് ഫൊക്കാന  .കെടുതികളിലും സങ്കടങ്ങളിലും മുഴുകി ജീവിക്കുന്ന  അവർക്ക് ആശ്വാസം നൽകാനും , അവരെ സമൂഹത്തിന്റെ മുമ്പിൽ കൈപിടിച്ചുയർത്തി കൈ താങ്ങു നൽകുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം. പക്ഷെ നമുക്ക് വേണ്ടത്  അവരിൽ  ഒരു  ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയണം .  എന്തുകൊണ്ടെന്ന് അവർ അവഗണിക്കപ്പെടുന്നതെന്ന്  നാം ചിന്തിക്കണം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക എന്നത് കൂടിയാണ്  ഫൊക്കാനയുടെ ലക്‌ഷ്യം എന്നു പ്രസിഡന്റ് മാധവൻ ബി നായർ സെക്രട്ടറി ടോമി കൊക്കാട്ടും അറിയിച്ചു.

ഫൊക്കാനയുടെ ചാരിറ്റി വിങ്ങായ ഫൊക്കാന ഫൗണ്ടേഷൻ പല ചാരിറ്റി പ്രവത്തങ്ങൾക്കും നേതൃത്വം 
നൽകുന്നുണ്ട്. ഫൊക്കാന സ്വാന്തനം പേജെക്ട ഒരു തുടർ പദ്ധിതിയായി നടപ്പാക്കുന്നത്തിൽ വളരെ സന്തോഷമുണ്ടെന്നും  ഫൗണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ , വൈസ് ചെയർമാൻ സണ്ണി  മറ്റമന , സെക്രട്ടറി വിപിൻ രാജ് ,  മെംബേർസ് ആയ സിറിയക് കൂവകട്ടിൽ , വർഗീസ് ഉലഹന്നാൻ, ബിജു മാത്യു എന്നിവർ അറിയിച്ചു.