Breaking News

Trending right now:
Description
 
Jan 08, 2019

ഖത്തര്‍ ലോകകപ്പ് ജനറേഷന്‍ അമേസിംഗ് മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസിന് ലൗഷോറില്‍ ഊഷ്മള സ്വീകരണം

image
മുക്കം: ഖത്തര്‍ ലോകകപ്പ് ജനറേഷന്‍ അമേസിംഗിന്റെ ഭാഗമായി കേരളത്തിലെത്തിയ ഖത്തര്‍കാരനായ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസിന് പന്നിക്കോട് ലൗഷോര്‍ സ്‌കൂളില്‍ ഊഷ്മള സ്വീകരണം നല്‍കി. രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഹമദിനെ ജി.എ വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ്‌റഹ്മാന്‍ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെരട്ടമ്മല്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പില്‍ വെച്ച്  ലൗഷോറിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഹമദിനെ സ്‌കൂളിലേക്ക് ക്ഷണിക്കുകയിരുന്നു. ബാന്റ് വാദ്യങ്ങളോടെയാണ് കുട്ടികള്‍ ഹമദിനെ സ്വീകരിച്ചാനയിച്ചത്. വിദ്യാര്‍ത്ഥികളോടൊപ്പം സന്തോഷത്തില്‍ പങ്കുചേര്‍ന്ന ഹമദ് അവരെ ഫുട്‌ബോള്‍ പരിശീലിപ്പിച്ചിരുന്നു. മാസ്റ്റര്‍ കോച്ചിനെ കാണാന്‍ സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവായ ആസിം വെളിമണ്ണയും എത്തിയിരുന്നു. ലോകകപ്പ് കാണണമെന്ന തന്റെ സ്വപ്‌നം പൂവണിയാന്‍പോവുന്നുവെന്ന സന്തോഷം ആസിം അദേഹവുമായി പങ്കു വെച്ചു. സ്വീകരണപരിപാടിയില്‍ ലൗഷോര്‍ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി യു.എ മുനീര്‍ അധ്യക്ഷത വഹിച്ചു. എം.എ.എം.ഒ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ മുജീബ്, മജീദ് അല്‍ഹിന്ദി, ബംഗളത്ത് അബ്ദുറഹിമാന്‍, ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, യു.ആമിന, ഷമീന, അബ്ദുമാസ്റ്റര്‍ ചാലില്‍, ജി.എ കോച്ച് ഷബീര്‍ വിളക്കോട്ടില്‍, ഷര്‍ജാസ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: 
ഖത്തര്‍ ലോകകപ്പ് ജി.എ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസിന് ലൗഷോറില്‍ സ്വീകരണം നല്‍കിയപ്പോള്‍