Breaking News

Trending right now:
Description
 
Jan 08, 2019

ഫൊക്കാനാ കേരളാ കൺവൻഷനിൽ വനിതാ സെമിനാർ :ആരോഗ്യ മന്ത്രി കെ.പി. ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്യും

ശ്രീകുമാർ ഉണ്ണിത്താൻ
image
ഫൊക്കാനാ ജനുവരി 30 ന് സംഘടിപ്പിക്കുന്ന കേരളാ കൺവൻഷനിൽ വനിതാ സെമിനാർ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.പി. ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്യുമെന്ന്  ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട്,വിമൻസ് ഫോറംചെയർപേഴ്സൺ ലൈസി അലക്സ്  എന്നനിവർ അറിയിച്ചു.

 കൺവൻഷനോടനുബന്ധിച്ച് നടത്തുന്ന വനിതാ സെമിനാറിന്റെ ചെയർപേഴ്സൺ ആയി  മിനി സാജനെ  നിയമിച്ചതായി വിമൻസ് ഫോറംചെയർപേഴ്സൺ ലൈസി അലക്സ് അറിയിച്ചു.   ഷാഹിദ കമാൽ തുടങ്ങി  നിരവധി പ്രമുഹർ  മുഖ്യാതിഥികളായി പങ്കെടുക്കും. 

അമേരിക്കൻ മലയാളി സംഘടനകൾക്ക് മാതൃകയായ പ്രവർത്തനങ്ങൾ കാഴ്ചവച്ച സംഘടനാ സംവിധാനമാണ് ഫൊക്കാനാ വിമൻസ് ഫോറം. ജോലിത്തിരക്കിലും ജീവിതത്തിരക്കിലും പെട്ടു പോയ അമേരിക്കൻ മലയാളി വനിതകൾക്ക് സാംസ്കാരികമായ ഒരു ഇടം ഉണ്ടാക്കുകയും സമൂഹത്തിൽ വനിതകൾക്ക് ഒത്തുചേരുവാനും അവരുടെ കലാ വാസനകളും സാംസ്കാരികവും, സാമൂഹികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അവസരം ഉണ്ടാക്കിക്കൊടുത്ത സംഘടനയാണ് ഫൊക്കാനാ. വിവിധ അസോസിയേഷനുകളുടെ കൂട്ടായ്മ എന്ന നിലയിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ കുടുംബങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സംവദിക്കുവാനും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഫൊക്കാനായുടെ വനിതാ സമ്മേളനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇത്തവണത്തെ കേരളാ കൺവൻഷനിൽ കേരണത്തിലെ  നേഴ്സിംഗ് മേഖലയിൽ നിന്നുള്ള  പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്നു. സമൂഹത്തിന്റെ പരിഛേദമായി മാറിയ സമൂഹമാണ് നേഴ്സിംഗ് സമൂഹം.അമേരിക്കൻ കുടിയേറ്റത്തിന്റെ അടിസ്ഥാനവും വളർച്ചയും നേഴ്സിംഗ് സമൂഹത്തിലൂടെയാണ്.അതുകൊണ്ട്  ഈ കേരളാ കൺവൻഷനിലെ നൈറ്റിംഗ് ഗേൽ പുരസ്കാര വിതരണം ,സ്ത്രീ ശാക്തീകരണ സെമിനാറുകൾ ഒക്കെ ശ്രദ്ധ നേടുകയും സമൂഹം ചർച്ച ചെയ്യുകയും ചെയ്യുന്നതായിരിക്കുമെന്ന്  ലൈസി അലക്സ് അറിയിച്ചു.


ഫൊക്കാന കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള  വനിതാ സെമിനാറിർ ജനുവരി 30  ന് തിരുവനന്തപുരത്തു മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് .ഇതിന്  വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി   പ്രസിഡന്റ് മാധവൻ ബി നായർ,   ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രൺ പോൾ കറുകപ്പള്ളിൽ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്   എന്നിവര്‍ ഒരു  പ്രസ്താവനയില്‍ അറിയിച്ചു.