Breaking News

Trending right now:
Description
 
Dec 27, 2018

ഡോ. എം.പി ഹസന്‍ കുഞ്ഞിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

image ദോഹ : വ്യാവസായിക രംഗത്തും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനം കാഴ്ച്ച വെച്ച ഡോ. എം.പി ഹസന്‍ കുഞ്ഞിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഖത്തറിലും ഇന്ത്യയിലും ഡോക്ടര്‍ ഹസന്‍ കുഞ്ഞി നേതൃത്വം നല്‍കുന്ന സംരംഭങ്ങളും സേവന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംഘടന ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എസ്. സെല്‍വിന്‍ കുമാര്‍ പറഞ്ഞു. 
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡന്റ്, ആന്റി സ്‌മേക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും ശ്രദ്ധേയമായ സാനിധ്യമാണ് അടയാളപ്പെടുത്തുന്നത്. കൂടാതെ ഖത്തറിനകത്തും പുറത്തും നിരവധി വ്യവസായിക സംരംഭങ്ങള്‍ക്കും അദ്ധേഹം നേതൃത്വം നല്‍കുന്നത് മാതൃകപരമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. 
ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ അവാര്‍ഡ് സമ്മാനിച്ചു. ഡോ. എസ്. സെല്‍വിന്‍ കുമാര്‍ അവാര്‍ഡ് ജേതാവിന് ലിങ്കണ്‍ എക്‌സലന്‍സ് ബാഡ്ജ് സമ്മാനിച്ചു. കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എം.എസ് ബുഖാരി, ഐ.ബി.പി.സി ജനറല്‍ സെക്രട്ടറി സുമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. 
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി സ്വദേശിയായ അബ്ദുറഹ്മാന്‍ ഫാത്തിമ ഭമ്പതികളുടെ പതിനൊന്ന് മക്കളില്‍ ഏഴാമനായി ജനിച്ച ഡോ. എം.പി ഹസന്‍ കുഞ്ഞി നിരന്തര പരിശ്രമത്തിലൂടെയാണ് തന്റെ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്തത്. പി.വി സുഹ്‌റാബിയാണ് ഭാര്യ, സാഹിറ, ഹസീബ, അമീറ, ഹാഫിസ് എന്നിവര്‍ മക്കളാണ്.

ഫോട്ടോ : ഡോ. എം.പി ഹസന്‍ കുഞ്ഞിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ സമ്മാനിക്കുന്നു.