Breaking News

Trending right now:
Description
 
Dec 16, 2018

സംസ്ഥാന ടിടി: സൗമ്യജീത്തും അഥീനയും ജേതാക്കള്‍

image
ആലപ്പുഴ: സ്റ്റാഗ് കേരള സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് 2018 പുരുഷ വിഭാഗത്തില്‍ ആലപ്പുഴയുടെ സൗമ്യജീത്ത് ബോസും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ അഥീന കെ. ലത്തീഫും ജേതാക്കളായി.

വൈഎംസിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ അഞ്ചു ദിവസമായി നടന്നു വന്നിരുന്ന ചാമ്പ്യന്‍ഷിപ്‌സിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. എണ്‍പതുകളിലും ടേബിള്‍ ടെന്നിസ് കളിക്കാരനായി തിളങ്ങുന്ന വെറ്ററന്‍ പ്ലെയര്‍ കുരുവിള ജേക്കബിനെ (എറണാകുളം) പൊന്നാടയണിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ഒളിമ്പ്യന്‍ രാധിക സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 

ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റ് എന്‍.ഗണേശന്‍, ഹോണററി സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമായ മൈക്കിള്‍ മത്തായി, ട്രഷറര്‍ മുരളി ശങ്കര്‍ എച്ച്, ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എഡിടിടിഎ) പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയില്‍, ഹോണററി സെക്രട്ടറി കൃഷ്ണന്‍ വേണുഗോപാല്‍, വൈഎംസിഎ പ്രസിഡന്റ് ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ്, ഡയറക്ടര്‍മാരായ ഇ.ജേക്കബ് ഫിലിപ്പോസ്, അനില്‍ ജോര്‍ജ്, സുനില്‍ മാത്യു ഏബ്രഹാം, റോണി മാത്യു, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സേര്‍വര്‍ കെ.കെ.പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന മത്സരഫലങ്ങള്‍ വിന്നര്‍, റണ്ണര്‍ അപ്പ് ക്രമത്തില്‍:

മെന്‍ സിംഗിള്‍സ്:
1. സൗമ്യജീത്ത് ബോസ് (ആലപ്പുഴ) 2. സോഹം ഭട്ടാചാര്യ (ആലപ്പുഴ)

മെന്‍ ഡബിള്‍സ്:
1. സൗമ്യജീത്ത് ബോസ്, സോഹം ഭട്ടാചാര്യ (ആലപ്പുഴ) 2. രഞ്ജിത് ബെന്നി. സെന്തില്‍ കുമാര്‍ (തിരുവനന്തപുരം)

വിമന്‍ സിംഗിള്‍സ്:
1. അഥീന കെ. ലത്തീഫ് (തിരുവനന്തപുരം) 2. അനേഘ കെ (കോഴിക്കോട്)

വിമന്‍ ഡബിള്‍സ്:
1. ബിന്ദു എം.എസ്, അഥീന കെ. ലത്തീഫ് (തിരുവനന്തപുരം) 2. അനേഘ കെ, അങ്കിത കെ (കോഴിക്കോട്)

മിക്‌സഡ് ഡബിള്‍സ്:
1. രഞ്ജിത് ബെന്നി, പ്രണതി പി. നായര്‍ (തിരുവനന്തപുരം) 2. സോഹം ഭട്ടാചാര്യ, റീവ അന്ന മൈക്കിള്‍ (ആലപ്പുഴ)

യൂത്ത് ബോയ്‌സ് സിംഗിള്‍സ്:
1. സോഹം ഭട്ടാചാര്യ (ആലപ്പുഴ) 2. സൗമ്യജീത്ത് ബോസ് (ആലപ്പുഴ)

യൂത്ത് ബോയ്‌സ് ഡബിള്‍സ്:
1. സൗമ്യജീത്ത് ബോസ്, സോഹം ഭട്ടാചാര്യ (ആലപ്പുഴ) 2. അലക്‌സ് ബിനു, ആന്റോ തോമസ് (ആലപ്പുഴ)

യൂത്ത് ഗേള്‍സ് സിംഗിള്‍സ്:
1. അങ്കിത കെ (കോഴിക്കോട്) 2. അനേഘ കെ (കോഴിക്കോട്)

യൂത്ത് ഗേള്‍സ് ഡബിള്‍സ്:
1. അനേഘ കെ, അങ്കിത കെ (കോഴിക്കോട്) 2. അശ്വതി കൃഷ്്ണ, പ്രണതി പി. നായര്‍ (തിരുവനന്തപുരം)

ജൂണിയര്‍ ബോയ്‌സ് സിംഗിള്‍സ്:
1. ആദിത്യ വി. ജോസഫ് (എറണാകുളം) 2. അഷിന്‍ നവാസ് (തിരുവനന്തപുരം)

ജൂണിയര്‍ ബോയ്‌സ് ഡബിള്‍സ്:
1. ആദിത്യ വി. ജോസഫ്, അര്‍ജുന്‍ വി (എറണാകുളം) 2. അമല്‍ എ.എസ്, അഷിന്‍ നവാസ് (തിരുവനന്തപുരം)

ജൂണിയര്‍ ഗേള്‍സ് സിംഗിള്‍സ്:
1. റീവ അന്ന മൈക്കിള്‍ (ആലപ്പുഴ) 2. അനേഘ കെ (കോഴിക്കോട്)

ജൂണിയര്‍ ഗേള്‍സ് ഡബിള്‍സ്:
2. അനേഘ കെ, അങ്കിത കെ (കോഴിക്കോട്) 2. റീവ അന്ന മൈക്കിള്‍, മരിയ ജോഷി (ആലപ്പുഴ)

സബ് ജൂണിയര്‍ ബോയ്‌സ് സിംഗിള്‍സ്:
1. ആദിത്യ വി. ജോസഫ് (എറണാകുളം) 2. മിലന്‍ ബി. നായര്‍ (ആലപ്പുഴ)

സബ് ജൂണിയര്‍ ബോയ്‌സ് ഡബിള്‍സ്:
1. അഫ്‌സല്‍ എച്ച്, ഗൗരിശങ്കര്‍ എ (പാലക്കാട്) 2. കൃഷ്ണ പ്രസാദ്, അദൈ്വത് എ.എസ് (തിരുവനന്തപുരം)

സബ് ജുണിയര്‍ ഗേള്‍സ് സിംഗിള്‍സ്:
1. റീവ അന്ന മൈക്കിള്‍ (ആലപ്പുഴ) 2. പ്രണതി പി. നായര്‍ (തിരുവനന്തപുരം)

സബ് ജൂണിയര്‍ ഗേള്‍സ് ഡബിള്‍സ്:
1. റീവ അന്ന മൈക്കിള്‍, മരിയ ജോഷി 2. പ്രണതി പി. നായര്‍, സ്മൃതി കൃഷ്ണ (തിരുവനന്തപുരം)

കേഡറ്റ് ബോയ്‌സ്:
1. മുഹമ്മദ് നാഫില്‍ (പാലക്കാട്) 2. ഷാല്‍വില്‍ ക്ലീറ്റസ് (എറണാകുളം)

കേഡറ്റ് ഗേള്‍സ്:
1. എഡ്വിന എഡ്വേര്‍ഡ് (കൊല്ലം) 2. ആന്‍ മരിയ (എറണാകുളം)

മിനി കേഡറ്റ് ബോയ്‌സ്:
1. രോഹന്‍ ജോസ് (ആലപ്പുഴ) 2. യഥാര്‍ഥ് (എറണാകുളം)

മിനി കേഡറ്റ് ഗേള്‍സ്:
1. എഡ്വിന എഡ്വേര്‍ഡ് (കൊല്ലം) 2. ആന്‍ മരിയ (എറണാകുളം)


ഫോട്ടോ:

ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ നടന്ന സ്റ്റാഗ് കേരള സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് 2018-ല്‍ സമ്മാനദാനം നടത്തിയ മുഖ്യാതിഥി മന്ത്രി ജി.സുധാകരന്‍ മെന്‍ സിംഗിള്‍സ് വിഭാഗം വിജയികള്‍ക്കൊപ്പം. ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി, ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, എന്‍.ഗണേശന്‍, ഡോ.ബിച്ചു എക്‌സ്. മലയില്‍ എന്നിവര്‍ സമീപം.