Breaking News

Trending right now:
Description
 
Nov 12, 2018

ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ജനുവരി മുപ്പതിന്‌ തിരുവനന്തപുരത്ത്‌

ശ്രീകുമാർ ഉണ്ണിത്താൻ
image
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ ജനുവരി മാസം മുപ്പതിന്  തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ  നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ നായർ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ കേരളാ കൺവൻഷൻ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്സികുട്ടീവ് കമ്മിറ്റിയുടെ  തീരുമാനം.

മാധ്യമ,ചലച്ചിത്ര, സാഹിത്യ ,നേഴ്‌സുമാർക്കായി നൈറ്റിങ്ങേൽ പുരസ്കാരങ്ങൾ  തുടങ്ങിയ  അവാർഡുകൾ കേരളാ കൺവൻഷനിൽ നൽകുന്നതാണ് .ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നോർത്ത്  അമേരിക്കയില്‍ നിന്നും വളരെയധികം    ഡെലിഗേറ്റ്‌സുകൾ  കേരളാത്തിൽ എത്തും .അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം, പ്രവാസികള്‍ക്ക് സാമൂഹികനീതി കേരളത്തില്‍ നേടിയെടുക്കുക എന്നതുകൂടിയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം. പ്രളയത്തിൽ ദുരിതം നേരിടേണ്ടിവന്നവർക്ക് കേരളാ കണ്‍വെന്‍ഷനിൽ സഹായങ്ങൾ നൽകുമെന്നും കേരള കൺവെൻഷൻ ചെയർമാൻ  ജോര്‍ജി വര്‍ഗീസ്, കേരള കൺവെൻഷൻ പേട്രൺ   പോൾകറു കപള്ളിൽ   എന്നിവർ അറിയിച്ചു.

ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരള ജനതയുടെ മുന്നില്‍ അവതരിപ്പിക്കുകയും സഹായം വേണ്ടവരെ കണ്ടുപിടിച്ച് സഹായം നല്‍കാനുമാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്.കേരളത്തിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഫൊക്കാന എക്കാലവും പ്രത്സാഹനം നല്‍കിയിട്ടുണ്ട്. "ഭാഷയ്‌ക്കൊരു ഡോളര്‍' ഫൊക്കാനയുടെ മലയാള ഭാഷയും , സാഹിത്യകാരന്മാരെയും  പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകളില്‍ ഒന്നുമാത്രമാണ്.ഏതൊരു ജനതയുടേയും, സാമൂഹികവും, സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ഠിതമായ വികസനത്തിലൂടെയാണെന്ന തിരിച്ചറിവാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനായുടെ കേരളപ്രവേശം കഴിഞ്ഞ പതിനാല്   വര്‍ഷങ്ങളിലായി നടത്തിവരുന്നത് . അങ്ങനെ കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ സ്പന്ദനമായിമാറാന്‍  ഫൊക്കാനയ്ക്ക്  കഴിഞ്ഞതും ഇതുകൊണ്ടു മാത്രമാണ്.

ബിസിനസ് സെമിനാര്‍, മാധ്യമസെമിനാര്‍, സാഹിത്യ സെമിനാർ,നേഴ്‌സ്  സെമിനാർ ,മതസൗഹാര്‍ദ്ദ സമ്മേളനം ,ചാരിറ്റി പ്രോഗ്രാമുകൾ , കലാപരിപാടികള്‍ എന്നിങ്ങനെ തരം  തിരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍  നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കുകൊള്ളുക. ഫൊക്കാനായുടെ മുഖപത്രമായ ഫൊക്കാനടുഡേ കേരളാ കൺവൻഷനോട് അനുബന്ധിച്ചു പുറത്തിറക്കുന്നുണ്ട്.


ഫൊക്കാനാ കേരളാ കൺവൻഷൻ ജനുവരി 30 ന് കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നായ  തിരുവനന്തപുരം  മസ്കറ്റ് ഹോട്ടൽ  വേദിയാക്കാൻ    ഫൊക്കാനയുടെ എക്സികുട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുമ്പോൾ ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം  
ഫൊക്കാനാ ജീവകാരുണ്യ പ്രവർത്തനങ്ങൾ ,ഭാഷയ്‌ക്കൊരു ഡോളർ ,മറ്റു പദ്ധതികൾ,വ്യക്തിഗത  പദ്ധതികൾ 
 തുടങ്ങി നിരവധി പദ്ധതികൾ നടിപ്പിലാക്കുക  എന്ന ലക്ഷ്യംകൂടിയുണ്ട് .രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടക്കും . കേന്ദ്ര ,കേരളാ മന്ത്രിമാർ , എം.പി മാർ  എം എൽ എ മാർ  തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യം . ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ
കേരളത്തിൽ എത്തി കേരളാ കണ്‍വന്‍ഷന് വേണ്ടിയുള്ള പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്തിനു വേണ്ടി ഒരു കമ്മിറ്റി രൂപ്പികരിച്ചു,  പ്രസിഡന്റ് മാധവൻ ബി നായർ,   ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, ട്രസ്റ്റീബോർഡ് സെക്രട്ടറി വിനോദ് കെയർക്,  ട്രസ്റ്റീബോർഡ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്  , കേരള കൺവെൻഷൻ ചെയർമാൻ  ജോര്‍ജി വര്‍ഗീസ്, കേരള കൺവെൻഷൻ പേട്രൺ   പോൾകറു കപള്ളിൽ, കൺവെൻഷൻ ചെയർമാൻ  ജോയി ചാക്കപ്പൻ   എന്നിവർ കേരളാ കണ്‍വന്‍ഷന്റെ   വിജയത്തിന് വേണ്ടി പ്രവർത്തിക്കും