Breaking News

Trending right now:
Description
 
Nov 12, 2018

ഫാ. കോശി പി. ജോണ്‍ ന്യൂഓര്‍ലിയന്‍സില്‍ നിര്യാതയായി

image

മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ന്യൂ ഓർലിയൻസ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോൺ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓർലിയൻസിലുള്ള സ്വവസതിയിൽ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ് സഹധർമ്മിണി. മാവേലിക്കര തോനക്കാട്‌ പാലമൂട്ടിൽ കുടുംബാഗവും മലങ്കര ഓർത്തഡോൿസ് സഭയുടെ ദൽഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോൻ മാർ ദിമിത്രിയോസ്മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് കോശി പി. ജോൺ അച്ചൻ

അഞ്ജന വർഗീസ്, അനിത കോശി എന്നിവർ മക്കളും, നിമേഷ് മരുമകനുമാണ്


സംസ്കാര ശുശ്രൂഷകൾ മാവേലിക്കര തോനക്കാട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പിന്നീട്.


പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ ന്യൂ ഓർലിയൻസ് ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് നിലക്കൽ ഭദ്രാസന മെത്രാപോലീത്ത അഭി.ജോഷ്വമാർ നിക്കോദീമോസ് നേതൃത്വം നൽകും.


ഹൂസ്റ്റൺ സെന്റ് തോമസ്, ഡാളസ് സെന്റ് മേരീസ് വലിയപള്ളി,  ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദരണീയനായ കോശി പി. ജോൺ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭക്കും  പ്രത്യേകിച്ച്  സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനും നൽകിയ സേവനങ്ങളെ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയാ മാർ അപ്രേം തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. വൈദീക ട്രസ്റ്റീ ഫാ.ഡോ.എം. ഓ.ജോൺ, ഭദ്രാസന സെക്രട്ടറിഫാ.ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി സെക്രട്ടറി ഫാ.പി. സി ജോർജ്ജ് എന്നിവർ അനുശോചനം അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക് 

മാത്യു തോമസ് (രവി)  :(504) 220-6686



Funeral service details 


Wake on Friday Nov 16th at 430 pm to 8 pm.  

at

Lake Lawn Cemetery Funeral home

5100 Pontchartrain blvd.


New Orleans,  La 70124

Tel No: 504-486-6331


On Saturday Nov 17th at St. George Episcopal church

Viewing at 9 am-10 am

Funeral service 10-11 am

at

4600 St.Charles ave

New Orleans La 70115


For More details: 

Mr.Mathew Thomas (504) 220-6686