Breaking News

Trending right now:
Description
 
Nov 02, 2018

പോലീസിന്റെ പോര്‍ട്ടലില്‍ ഉത്തരവാദിത്വം ഇല്ലാത്ത ലിങ്കുകള്‍ നല്കരുത്

image ആലപ്പുഴ: ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്ന കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌പോര്‍ട്ടല്‍ https://keralapolice.gov.in -ല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത വൈബ്‌സൈറ്റുകളിലേക്കു ലിങ്കുകള്‍ നല്കരുതെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. അത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും കംപ്യൂട്ടറില്‍ വൈറസ് ആക്രമണ ഭീതി പടര്‍ത്തുകയും ചെയ്യും. അനധികൃതമോ വ്യാജമോ ആയ വെബ്‌സൈറ്റ് ആണോയെന്ന സംശയം ഉണര്‍ത്താനും കാരണമാകും. 

ഉദാഹരണത്തിനു പോലീസ് വെബ്‌പോര്‍ട്ടലിലെ സര്‍ക്കുലേഴ്‌സ് വിഭാഗത്തില്‍ ക്ലിക്ക് ചെയ്താല്‍ കേരള പോലീസിനാല്‍ ഓപ്പറേറ്റ് ചെയ്യപ്പെടാത്ത ഒരു വെബ്‌സൈറ്റിലേക്കു പോകുകയാണെന്നും അതിലെ ഉള്ളടക്കങ്ങളിലോ ലഭ്യതയിലോ ഉത്തരവാദിത്വമില്ലെന്നും അറിയിപ്പു വരും. അത് കണ്‍ഫേം ചെയ്താലെ ആ സൈറ്റിലേക്കു പോകാനാകൂ. എന്നാല്‍ അത് http://kpcirculars.kerala.gov.in എന്ന വൈബ്‌സൈറ്റിലേക്കാണ് ചെന്നെത്തുന്നത്. 1956 മുതല്‍ 2015 വരെയുള്ള സര്‍ക്കുലറുകളും എക്‌സിക്യൂട്ടീവ് ഡയറക്ടീവ്‌സുമാണ് അതിലുള്ളതെന്നു കേരള പോലീസിന്റെ മുദ്രയോടു കൂടിയ സൈറ്റില്‍ വ്യക്തമാക്കുന്നു. കേരള സര്‍ക്കാര്‍ വക തന്നെയാണ് അതും. എന്നിട്ടും എന്താണ് കേരള പോലീസ് ഉത്തരവാദിത്വം ഏറ്റെടുക്കാത്തതെന്നു ആള്‍ക്കാര്‍ അത്ഭുതപ്പെടുകയാണ്. വികസിപ്പിച്ചത് തിരുവനന്തപുരം എസ്‌സിആര്‍ബി പോലീസ് കംപ്യൂട്ടര്‍ സെന്ററാണെന്നുമുണ്ട്. 

എന്നാല്‍ അതില്‍ ലോഗിന്‍ ചെയ്യേണ്ടത് എങ്ങനെയാണെന്നു വിശദീകരണം നല്കാത്തതു മൂലം സാധാരണക്കാര്‍ക്കു കാര്യങ്ങള്‍ കൃത്യമായി മനസിലാകുകയോ വേണ്ടത്ര പ്രയോജനം ലഭിക്കുകയോ ചെയ്യില്ല. പെന്‍ നമ്പരും പാസ്‌വേര്‍ഡും കാപ്ചയും അടിച്ചാലെ സൈറ്റിലേക്കു കടക്കാന്‍ പറ്റൂ. എത്രയും ലളിതമായി ജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട വിവരങ്ങള്‍ എങ്ങനെ സങ്കീര്‍ണമാക്കാം എന്നുള്ളതിന്റെ ഉത്തമോദ്ദാഹരണമാണിത്. ഏതായാലും പോലീസ് സര്‍ക്കുലേഴ്‌സ് വെബ്‌സൈറ്റ് സുരക്ഷിതം (സെക്യുര്‍) അല്ലെന്നു ഹെപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ സൂചിപ്പിക്കുന്നു.