Breaking News

Trending right now:
Description
 
Oct 23, 2018

ആലപ്പുഴ വൈ.എം.സി.എ റാങ്കിംഗ് ടിടി: സോഹം, ആദിത്യ, റീവ, അനഘ, പ്രണതി വിജയികള്‍

image ആലപ്പുഴ: വൈ.എം.സി.എ 62-ാമതു ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് റാങ്കിംഗ് ടൂര്‍ണമെന്റിലെ വിവിധ വിഭാഗങ്ങളില്‍ സോഹം ഭട്ടാചാര്യ, ആദിത്യ ജോസഫ്, റീവ അന്ന മൈക്കിള്‍, അനഘ കെ, പ്രണതി പി. നായര്‍ എന്നിവര്‍ വിജയികളായി.

ഫോട്ടോ: 

ആലപ്പുഴ വൈ.എം.സി.എ 62-ാമതു ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് റാങ്കിംഗ് ടൂര്‍ണമെന്റ് മെന്‍സ് വിജയി സോഹം ഭട്ടാചാര്യയ്ക്കു സേതു ഫിലിപ്പോസ്, അനില ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്നു ട്രോഫി സമ്മാനിക്കുന്നു.


മത്സരഫലം വിന്നര്‍, റണ്ണര്‍അപ്പ്:

മെന്‍സ് സിംഗിള്‍സ്:
1. സോഹം ഭട്ടാചാര്യ (ഐവൈടിടിഎ)
2. സെന്തില്‍ കുമാര്‍ (ഏജീസ് ഓഫീസ്)

വിമന്‍സ് സിംഗിള്‍സ്:
1. അനഘ കെ (ഡിഎസ്‌സിഎ)
2. റീവ അന്ന മൈക്കിള്‍ (എവൈടിടിഎ)

യൂത്ത് ബോയ്‌സ് സിംഗിള്‍സ്:
1. സോഹം ഭട്ടാചാര്യ (ഐവൈടിടിഎ)
2. ആദിത്യ ജോസഫ് (കെആര്‍പിഎംടിടിഎ)

യൂത്ത് ഗേള്‍സ് സിംഗിള്‍സ്:
1. അനഘ കെ (ഡിഎസ്‌സിഎ)
2. റീവ അന്ന മൈക്കിള്‍ (ഐവൈടിടിഎ)

ജൂണിയര്‍ ബോയ്‌സ് സിംഗിള്‍സ്:
1. ആദിത്യ ജോസഫ് (കെആര്‍പിഎംടിടിഎ)
2. അമല്‍ എ.എസ് (സിസിടിവിഎം)

ജൂണിയര്‍ ഗേള്‍സ് സിംഗിള്‍സ്:
1. റീവ അന്ന മൈക്കിള്‍ (എവൈടിടിഎ)
2. അങ്കിത കെ (ഡിഎസ്എ.സി)

സബ് ജൂണിയര്‍ ബോയ്‌സ് സിംഗിള്‍സ്:
1. ആദിത്യ ജോസഫ് (കെആര്‍പിഎംടിടിഎ)
2. മിലന്‍ ബി. നായര്‍ (എവൈടിടിഎ)

സബ് ജൂണിയര്‍ ഗേള്‍സ് സിംഗിള്‍സ്:
1. പ്രണതി പി. നായര്‍ (വൈഎസ്ടിടിഎ)
2. റീവ അന്ന മൈക്കിള്‍ (എവൈടിടിഎ)

വെറ്ററന്‍സ് 40 പ്ലസ് സിംഗിള്‍സ് 
1. ഗഌഡിസണ്‍ കൊറെയ
2. രാജേഷ് ആര്‍

വെറ്ററന്‍സ് 50 പ്ലസ് സിംഗിള്‍സ് 
1. ഡോ.ഷാജി പടിക്കച്ചേരി
2. പി.കെ.വെങ്കിട്ടരാമന്‍

വൈഎംസിഎ ടേബിള്‍ ടെന്നിസ് അക്കാഡമി അരീനയില്‍ നടന്ന സമ്മേളനത്തില്‍ വൈ.എം.സി.എ പ്രസിഡന്റ് ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എഡിടിടിഎ) പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയില്‍ അധ്യക്ഷത വഹിച്ചു. ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി, ഡയറക്ടര്‍മാരായ ഇ.ജേക്കബ് ഫിലിപ്പോസ്, സുനില്‍ മാത്യു ഏബ്രഹാം, അനില്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ബൈജു ജേക്കബ്, ഡോ.പ്രശാന്ത് ജേക്കബ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ്, പ്രൊഫ.ജേക്കബ് ചെറിയാന്‍, സേതു ഫിലിപ്പോസ്, അനില ഫിലിപ്പോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

വെറ്ററന്‍സ്, മെന്‍സ്, വിമന്‍സ്, യൂത്ത്, ജൂണിയര്‍, സബ് ജൂണിയര്‍, കേഡറ്റ്, മിനി കേഡറ്റ് വിഭാഗങ്ങളില്‍ 13 ഇനങ്ങളിലായിരുന്നു മത്സരം. ഏഴു സ്മാരക ട്രോഫികള്‍ സമ്മാനിച്ചു. ഇ.ജോണ്‍ ഫിലിപ്പോസ്, ജിബു ജേക്കബ് വര്‍ഗീസ്, എം.വി.ജോസഫ് മലയാംപുറം, തോമസ് ജോസഫ് ആന്‍ഡ് ആലപ്പാട്ട് ജോര്‍ജ് ജയിംസ്, ഡോ.ജേക്കബ് ജോണ്‍ പട്ടമുക്കില്‍, പനയ്ക്കല്‍ ആന്റണി പീറ്റര്‍ ആന്‍ഡ് മേരി പീറ്റര്‍, ചാക്കോച്ചന്‍ പീടിയേക്കല്‍ എന്നിവയാണവ.

ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ), ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) അംഗീകൃത ടൂര്‍ണമെന്റാണ്. കൂടാതെ ഇന്ത്യയില്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഏറ്റവും പഴക്കമുള്ള പ്രൈസ് മണി ടൂര്‍ണമെന്റുമാണ്.