Breaking News

Trending right now:
Description
 
Oct 16, 2018

11സ്‌പോര്‍ട്‌സ് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്‌സ് ആലപ്പുഴയില്‍ 18, 19 തീയതികളില്‍

image ആലപ്പുഴ: മൂന്നാമതു 11സ്‌പോര്‍ട്‌സ് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്‌സ് (കേരള) 2018 അന്താരാഷ്ട്ര നിലവാരത്തിലുള്ള ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നിസ് അക്കാഡമി അരീനയില്‍ ഒക്ടോബര്‍ 18,19 തീയതികളില്‍ നടത്തുമെന്നു ഓര്‍ഗനൈസിംഗ് സെക്രട്ടറി മൈക്കിള്‍ മത്തായി അറിയിച്ചു. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ), ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) എന്നിവരാണ് സംഘാടകര്‍. ആലപ്പുഴയില്‍ ആദ്യമായിട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

ഓപ്പണ്‍ സ്‌കൂള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ക്കു സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടീം, ഇന്‍ഡിവിഡ്വല്‍ ഈവന്റുകളുണ്ടായിരിക്കും. ഏഴു മുതല്‍ 12-ാം ക്ലാസ് വരെയുള്ളവരെയാണ് വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുള്ളത്. എന്‍ട്രികള്‍ ഒക്ടോബര്‍ 15-നു ഉച്ചകഴിഞ്ഞ് രണ്ടിനു മുന്‍പ് സമര്‍പ്പിക്കണം. സംസ്ഥാനതലത്തിലെ വിജയികള്‍ക്ക് ദേശീയതലത്തിലുള്ള ചാമ്പ്യന്‍ഷിപ്‌സില്‍ പങ്കെടുക്കാം. 

സംസ്ഥാനത്തു ചില ജില്ലകളില്‍ മഴ മൂലം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ സ്‌പോര്‍ട്‌സ് മത്സര തീയതികളില്‍ മാറ്റം വരുത്തിയപ്പോള്‍ മത്സരത്തീയതികള്‍ ഒരുമിച്ചു വന്നതിനാല്‍ ചാമ്പ്യന്‍ഷിപ്‌സ് തീയതി മുന്‍പു പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്നോട്ടാക്കിയിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ് http://www.11sports.in മൊബൈല്‍ 9447356870 ഇ-മെയില്‍: tabletenniskerala@gmail.com. ആവശ്യപ്പെടുന്നവര്‍ക്ക് പ്രോസ്‌പെക്ടസ് ഇ-മെയില്‍ ചെയ്തു നല്കും. എട്ടു പ്രാവശ്യം ദേശീയ ടേബിള്‍ ടെന്നിസ് ചാമ്പ്യനായിരുന്ന കമലേഷ് മേത്തയാണ് 11സ്‌പോര്‍ട്‌സ് ഡയറക്ടര്‍. ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ആസൈന്‍ഡ് കോമ്പറ്റീഷന്‍ മാനേജരും ടിടിഎകെ പ്രസിഡന്റുമായ എന്‍.ഗണേശന്‍ നേതൃത്വം നല്കും.