Breaking News

Trending right now:
Description
 
Oct 07, 2018

സാംസ്‌കാരിക സഹജീവനം ഇന്ത്യയുടെ കരുത്ത്‌: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍

മുരളി ജെ. നായർ
image
അറ്റ്ലന്റാജോർജിയ -  പുരാണേതിഹാസങ്ങൾ വഴി പകർന്നുകിട്ടിയ സാംസ്കാരിക സഹജീവനത്തിന്റെ സന്ദേശമാണ് ഭാരതത്തിന്റെ കരുത്ത് എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.  ഇൻഡോ അമേരിക്കൻ പ്രസ്ക്ളബ് (ഐ.എ.പി.സി) ന്റെ അഞ്ചാമത് അന്താരഷ്ട്ര മാധ്യമ സമ്മേളനം അറ്റ്ലാന്റാ എയർപൊർട്ട് മാരിയട്ട് ഹോട്ടൽ കൺവെൻഷൻ സെന്റ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ജനാധിപത്യപ്രക്രിയയുടെ പിള്ളത്തൊട്ടിൽ ഇന്ത്യയാണെന്ന്മഹാഭാരതത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.  വിദ്യാഭ്യാസം എന്നാൽ വെറും അറിവു പ്രചരിപ്പിക്കൽ മാത്രമല്ലെന്നും പുതിയ അറിവുകൾ കണ്ടെത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
അമേരിക്കയിൽ വസിക്കുന്ന ഇന്ത്യാക്കാർ രാജ്യത്തിന്റെ മുഖ്യധാരാരാഷ്ടീയത്തിലെ അർത്ഥപൂർണ്ണമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് ഐ.എ.പി.സി. ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. 
ഇ..എം. രാധ (വനിതാ കമ്മീഷൻ അംഗംലേഖികസാമൂഹ്യപ്രവർത്തക), പി.എം. മനോജ് (റസിഡന്റ് എഡിറ്റർദേശാഭിമാനി)ഏ.ജെ. ഫിലിപ്പ് (മുതിർന്ന പത്രപ്രവർത്തകൻ; ‘ജീവാലയയുടെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവും),എസ്.ആർ. ശക്തിധരൻ (മുൻ ചെയർമാൻകേരള പ്രസ് അക്കാദമി)ജി. ശേഖരൻ നായർ (മുതിർന്ന മാധ്യമപ്രവർത്തകൻമാതൃഭൂമിയുടെ മുൻ ബ്യൂറോ ചീഫ്)ആർ. അജിത് കുമാർ (മാനേജിങ്ങ് ഡയറക്റ്റർമംഗളം ടി.വി.)വി.എസ്. രാജേഷ് (ഡെപ്യൂട്ടി എഡിറ്റർകേരളകൌമുദി)സജി ഡൊമിനിൿ (മാധ്യമപ്രവർത്തകൻമീഡിയ കൺസൽറ്റന്റ്)ചന്ദ്രകാന്ത് പി.ടി. (സി.ഇ.ഓ.ഏ.സി.എസ് ടെക്നോളജീസ്; ഡയറക്റ്റർഗ്ളോബൽ ടി.വി.)ശ്യാം കെ.ബി. (ഗ്ളോബൽ റിപ്പോർട്ടർ ടി.വി.)അഡ്വക്കേറ്റ് അബു ടി. മാത്യൂസിനിമാതാരം സുനിൽ കരമനദേവി ഹരികുമാർ (കെ.എസ്.പി.ഐ.എഫ്.സി. മുൻ എം.ഡി.)എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. 
ഐ.എ.പി.സി. കൂട്ടായ്മയിൽനിന്ന് സുനിൽ സംഗീത ദുവ (ടി.വി. ഹ്യൂസ്റ്റൺ), ജോസഫ് കൂഴാമ്പാലതോമസ് മാത്യൂ ജോയ്സ്,കോരസൺ വർഗീസ്പ്രസാദ് ഫീലിപ്പോസ്അറ്റേർണി ഓംകാർ ശർമ്മസി.ജി. ഡാനിയേൽജേക്കബ് കുരുവിളഎന്നിവരും സംസാരിച്ചു.
ജനറൽ സെക്രട്ടറി അനിൽ മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് മുരളി ജെ. നായർ കൃതജ്ഞതയും പറഞ്ഞു. 
തദവസരത്തിൽ ഐ.എ.പി.സി. ഏർപ്പെടുത്തിയിരുന്നു മെരിറ്റ് സ്കോളർഷിപ്പുകൾ 15 വിദ്യാർത്ഥികൾക്കു വിതരണം ചെയ്തു.