Breaking News

Trending right now:
Description
 
Oct 07, 2018

ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

image
ഫിലാഡൽഫിയ: :  ഫിലാഡൽഫിയ:   ശ്രീ നാരായണ അസോസിയേഷൻ     ഓഫ് ഫിലാഡൽഫിയ യുടെ  ആഭിമുഖ്യത്തിൽ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്ന് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംഷികളും ചേർന്നു സംഭരിച്ച സമാഹരിച്ച    നാലുലക്ഷത്തി നാല്പത്തി അയ്യായിരം രൂപയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 

ശ്രീനാരായണ  അസോസിയേഷൻ പ്രസിഡന്റ് .കെ എൻ  രാജൻകുട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന ഫണ്ട് സമാഹരണ സമാപന യോഗത്തിൽ മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് കല്ലുവിള വാസുദേവൻ ,സുജിത് ശ്രീധർ,ജിനേഷ് മുകുന്ദൻ,രജി കുര്യക്കോട് ,   സൂരജ് ദിനമണി,ഗിരീഷ് പണിക്കർ ,ചെങ്കല്ലിൽ ശ്രീധരൻ എന്നിവർ   പ്രസംഗിച്ചു..    തുടർന്ന് ഫണ്ട് സമാഹരണത്തിൽ പങ്കെടുത്ത എല്ലാവര്ക്കും കോർഡിനേറ്റർ മ്യൂണിക് ഭാസ്കർ നന്ദി അറിയിച്ചു