Breaking News

Trending right now:
Description
 
Oct 06, 2018

ഓഷോ ജിമ്മി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഏക വനിതാ മലയാളി സാന്നിദ്ധ്യം

T.V. Balasubramanian
image പൂനയില്‍ നടക്കുന്ന അന്‍പത്തിരണ്ടാമത്‌ ഏഷ്യന്‍ ബോഡി ബില്‍ഡിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക മലയാളി വനിതയാണ്‌ ഓഷോ ജിമ്മി. എറണാകുളം വൈറ്റില സ്വദേശിനി. 2017-ല്‍ എറണാകുളത്ത്‌ നടന്ന മിസ്‌ കേരള ഫിറ്റ്‌നസ്‌ ആന്‍ഡ്‌ ഫാഷന്‍ മത്സരത്തിലെ വിജയിയായിരുന്നു. ബോക്‌സര്‍ താരം കൂടിയാണ്‌ ഓഷോ ജിമ്മി. ബോക്‌സിംഗ്‌, പവര്‍ലിഫ്‌റ്റിംഗ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ എന്നിവയില്‍ ദേശീയ ചാമ്പ്യനായിരുന്നു.

സ്‌കൂള്‍, കോളജ്‌ തലങ്ങളില്‍ അത്‌ലറ്റിക്‌സ്‌, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്‌ എന്നിവയില്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തിട്ടുണ്ട്‌.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ വിഭാഗത്തിലാണ്‌ ഓഷോ ജിമ്മി പങ്കെടുക്കുന്നത്‌. ഈ വിഭാഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരംകൂടിയാണ്‌ ഈ പത്തൊന്‍പതുകാരി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു.

Image may contain: 1 person, smiling, dancing
 

Image may contain: text