Breaking News

Trending right now:
Description
 
Feb 12, 2013

ബ്രിസ്‌ബെനിലെ ന്യൂ സ്‌റ്റാര്‍ സ്‌പോര്‍ട്ട്‌സ്‌ ക്ലബിന്റെ ഒന്നാമത്‌ ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ്‌ മാര്‍ച്ച്‌ 2-ന്‌

Manu Antony Pothanikkattu
image
ബ്രിസ്‌ബെന്‍: ന്യൂ സ്‌റ്റാര്‍ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്‌ ബ്രിസ്‌ബെന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ്‌ മാര്‍ച്ച്‌ 2-ന്‌ അനര്‍ലി ഔര്‍ ലേഡീസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ നടത്തപ്പെടുന്നു. 

മലയാളിയുടെ എക്കാലത്തേയും സ്വകാര്യ അഹങ്കാരമായിരുന്ന ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മയ്‌ക്കായി നടത്തപ്പെടുന്ന വോളിബോള്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അഡ്‌ലൈഡ്‌, കാന്‍ബറ, മെല്‍ബണ്‍, ബ്രിസ്‌ബെന്‍, ഗോള്‍ഡ്‌കോസ്‌റ്റ്‌ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള പത്തോളം ടീമുകള്‍ പങ്കെടുക്കുന്നു. 
ഒന്നാം സമ്മാനം: ജിമ്മി ജോര്‍ജ്‌ എവര്‍ റോളിംഗ്‌ ട്രോഫിയും 1001 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും
രണ്ടാം സമ്മാനം: 501 ഡോളര്‍ ക്യാഷ്‌ അവാര്‍ഡ്‌

അന്വേഷണങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും

ഷോജന്‍ വര്‍ഗീസ്‌ 0415408668

ടോം ജോസഫ്‌ 0422202684