Breaking News

Trending right now:
Description
 
Oct 04, 2018

ശരീരസൗന്ദര്യത്തിലെ അര്‍ജ്ജുനന്മാര്‍

ടി.വി. ബാലസുബ്രമണ്യന്‍
image ശരീരസൗന്ദര്യമത്സര വിഭാഗത്തില്‍ ഇതുവരെ രണ്ടുപേര്‍ക്ക്‌ മാത്രമേ അര്‍ജ്ജുന അവാര്‍ഡ്‌ ലഭിച്ചിട്ടുള്ളൂ. ടി.വി. പോളി, പ്രേംചന്ദ്‌ ദേഗ്ര എന്നിവര്‍. ഇതില്‍ പോളി മലയാളിയാണ്‌.

തൃശൂര്‍ മണ്ണംപട്ട സ്വദേശിയായ ഇദ്ദേഹത്തിന്‌ 1999-ലാണ്‌ അര്‍ജ്ജുന ലഭിച്ചത്‌. 1997-ല്‍ ഇദ്ദേഹം മിസ്റ്റര്‍ ഏഷ്യയായിരുന്നു. 2002-ല്‍ മിസ്റ്റര്‍ കോമണ്‍വെല്‍ത്ത്‌ ആയ ഇദ്ദേഹം 2003-ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്‌.

എട്ടുതവണ മിസ്റ്റര്‍ ഇന്ത്യയും പതിനഞ്ച്‌ തവണ മിസ്റ്റര്‍ എയര്‍ഫോഴ്‌സും 13 തവണ മിസ്‌റ്റര്‍ സര്‍വീസസും ആയിട്ടുണ്ട്‌.

ബോഡി ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ കേരളയുടെ ജനറല്‍ സെക്രട്ടറിയും ഐബിബിഎഫിന്റെ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമാണ്‌. അന്‍പത്തിരണ്ടാം ഏഷ്യന്‍ ശരീര സൗന്ദര്യമത്സരത്തിന്റെ ചീഫ്‌ കോര്‍ഡിനേറ്ററുമാണ്‌.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ പ്രേംചന്ദ്‌ ദേഗ്രക്ക്‌ 1988-ലാണ്‌ അര്‍ജ്ജുന ലഭിച്ചത്‌. പത്മശ്രീയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. ഐബിബിഎഎഫിന്റെ പ്രസിഡന്റാണ്‌ അദ്ദേഹം ഇപ്പോള്‍. നിരവധി തവണ മിസ്‌റ്റര്‍ ഇന്ത്യ പുരസ്‌കാരം നേടിയിട്ടുള്ള ഇദ്ദേഹം മിസ്റ്റര്‍ ഏഷ്യയും മിസ്റ്റര്‍ വേള്‍ഡും ആയിട്ടുണ്ട്‌.