Breaking News

Trending right now:
Description
 
Oct 03, 2018

മാതാ അമൃതാനന്ദമയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു

image

സ്വച്ഛ് ഭാരത  നിധിയിലേക്ക് ഏറ്റവും വലിയ സംഭാവന ചെയ്തതിനു ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ മഹാത്മാഗാന്ധി ഇന്റർനാഷണൽ സാനിറ്റേഷൻ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര  മോദി ആദരിച്ചു. ഐക്യരാഷ്രസഭയുടെ ജനറൽ സെക്രട്ടറി ശ്രി അന്റോണിയോ ഗട്ടേറസിന്റെ  സാന്നിധ്യത്തിൽ  രാഷ്ട്രപതി ഭവനിൽ വെച്ച് അവാർഡ് നൽകിക്കൊണ്ടാണ് അമ്മയെ ആദരിച്ചത്. നാല് വർഷം മുൻപ് സ്വച്ഛ്ഭാരത് നിധിയിലേക്ക് 'അമ്മ 100 കോടി രൂപയാണ് സംഭാവന ചെയ്തത്. ഗംഗ തീരത്ത്വസിക്കുന്ന നിർധരായവർക്കു ശൗചാലയങ്ങൾ പണിയുവാൻ വേണ്ടിയാണു  തുക വിനിയോഗിച്ചത്.വേദിയിൽ സംസാരിക്കവേ, ശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടി മഠം നടത്തിയ സമർപ്പിത സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അമ്മക്ക് കൃതജ്ഞത പ്രകാശിപ്പിച്ചു ' ഞാൻ സംപൂജ്യയായ അമ്മക്ക് വിശേഷിച്ചും പ്രണാമങ്ങൾ അർപ്പിക്കുന്നു. കാരണം  കർമ്മം ആരംഭിച്ചപ്പോൾ തന്നെ 'അമ്മ ക്രിയാത്മകമായി ഇതിൽ പങ്കെടുത്ത  ധൗത്യത്തിൽ സമ്പൂർണമായി സ്വന്തം ചുമലിൽ ഏറ്റെടുത്തു. 'അമ്മ സ്വയം സമയം കണ്ടെത്തി ആദരണീയനായ ബാപ്പുജിയുടെ 150 ആം ജന്മദിനാഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന  വേളയിൽ നമ്മുടെയിടയിലെത്തി  അവസരത്തിന് പകിട്ടേകി. അതിനു അമ്മക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നു .അദ്ദേഹം പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങളിൽ അമ്മയുടെയും ആശ്രമത്തിന്റെയും സംഭാവനകൾ എടുത്തുകാട്ടുന്നു ഒരു വീഡിയോ, സമ്മേളനത്തിൽ പ്രദർശിപ്പിക്കുക ഉണ്ടായി.' നാം രാവിലെ ഉണർന്നാലുടൻ പല്ലു തേക്കുന്നു, പരിസര ശുചീകരണവും അത് പോലെ തന്നെയാവണം നമ്മുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും വേണ്ടിയാണു അത്. ശെരിയായ മനോഭാവത്തോടെ ഒരു ഓട വ്യതിയാക്കാൻ കഴിഞ്ഞാൽ അത് തന്നെ ഈശ്വരപൂജയായിത്തീരും. സനാതന ധർമത്തിൽ സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല. ശുചിത്വം ഏറ്റവും പ്രധാനം. ''അമ്മ പറഞ്ഞു.

പ്രധാനമന്ത്രിക്കും,ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറിക്കും പുറമെ.സുഷമ സ്വരാജ് ( വിദേശകാര്യമന്ത്രി മന്ത്രി), ഉമാ ഭാരതി(ജലവിഭവ മന്ത്രി ), സഹമന്ത്രിമാരായ രമേശ് ജിഗേജിനാഗി, മേഖല വൈസ് പ്രസിഡന്റ്,യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ, 50 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരടങ്ങിയ പ്രതിനിധി സംഘങ്ങൾ, കേന്ദ്ര സർക്കാരിലെ പ്രധാന നേതാക്കൾ എന്നിവരും പങ്കെടുത്തു.

 2015  കേന്ദ്ര  ധനമന്ത്രിഅരുൺജെയ്റ്റലിക്കു  'അമ്മ100 കോടി രൂപയുടെ ചെക്ക് സമർപ്പിക്കുകയുണ്ടായി അന്ന് അദ്ദേഹം പറഞ്ഞു : 100 കോടി അതിന്റെ സാമ്പത്തിക മൂല്യത്തേക്കാൾ വിലമതിക്കുന്നു. കേവലം ഒരു സംഘടനയിൽ നിന്നായി ലഭിക്കുമ്പോൾ ഇതൊരു വലിയ തുക തന്നെയാണ്.  ധൗത്യത്തിലേക്കു ആദ്യ ചുവടു വെക്കുന്നത് അമ്മയെപോലെയുള്ള ഒരു മഹാത്മാവാണെന്നുള്ളത് രാഷ്ട്രത്തിനു മുഴുവൻ ഒരു സന്ദേശം നൽകി പ്രത്യേക പ്രാധാന്യം കൈക്കൊള്ളുന്നു .