Breaking News

Trending right now:
Description
 
Oct 03, 2018

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു

മുരളി ജെ. നായർ
image
അറ്റ്ലാന്റാജോർജിയ – അറ്റ്ലാന്റാ എയർപോർട്ട് മാരിയട്ട് ഹോട്ടലിൽ ഒക്റ്റോബർ 5, 6, 7, 8തീയതികളിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ളബിന്റെ (ഐ.എ.പി.സി.) അഞ്ചാമത് രാജ്യാന്തര മാധ്യമസമ്മേളനത്തിൽ കേരള നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ‌ മുഖ്യാതിഥിയായി പങ്കെടുന്നതാണെന്ന് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 
 
ഇ..എം. രാധ (വനിതാ കമ്മീഷൻ അംഗംലേഖികയശ:ശരീരനായ ഈ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ) പി.എം. മനോജ് (റസിഡന്റ് എഡിറ്റർദേശാഭിമാനി)എസ്.ആർ. ശക്തിധരൻ (മുൻ ചെയർമാൻ,കേരള പ്രസ് അക്കാദമി)ജി. ശേഖരൻ നായർ (മുതിർന്ന മാധ്യമപ്രവർത്തകൻമാതൃഭൂമിയുടെ മുൻ ബ്യൂറോ ചീഫ്)അജിത് കുമാർ (മാനേജിങ്ങ് ഡയറക്റ്റർമംഗളം ടി.വി.)വി.എസ്. രാജേഷ് (ഡെപ്യൂട്ടി എഡിറ്റർകേരളകൌമുദി),)സജി ഡൊമിനിൿ (മാധ്യമപ്രവർത്തകൻമീഡിയ കൺസൽറ്റന്റ്)ലാലു ജോസഫ് (കൺസൽറ്റന്റ് എഡിറ്റർനേരറിയാൻ.കോം)മഹാദേവ് ദേശായ് (മുതിർന്ന മാധ്യമപ്രവർത്തകൻ)ശ്യാം കെ.ബി. (ഡയറക്റ്റർഗർഷോം മിഡിയ ഗ്രൂപ്പ്റിപ്പോർട്ടർ ടി.വി.)ചന്ദ്രകാന്ത് പി.ടി. (ഡയറക്റ്റർഗ്ളോബൽ റിപ്പോർട്ടർ)പാറ്റി ത്രിപാഠി (മാധ്യമപ്രവർത്തകന്യൂസ് ആങ്കർ)ദേവി ഹരികുമാർ (കെ.എസ്.പി.ഐ.എഫ്.സി. മുൻ എം.ഡി.)ഗ്രേസി സ്റ്റീഫൻ (സ്റ്റീഫൻ ഫൌണ്ടേഷൻ),സരോഷ് പി. ഏബ്രഹാം (സെക്രട്ടറിസെയിന്റ് മേരീസ് എഡ്യൂക്കഷനൽ ആന്റ് കൾച്ചറൽ സൊസൈറ്റി) എന്നിവരാണ് കോൺഫറൻസിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖർ.
 
മുൻ വർഷങ്ങളിലെപ്പോലെരാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ പ്രഗത്ഭർ നയിക്കുന്ന ശില്പശാലകളും സെമിനാറുകളും കോൺഫറൻസിലെ പ്രധാന ആകർഷണങ്ങളായിരിക്കും.  അമേരിക്കയിൽനിന്നുള്ള പ്രശസ്തരായ മാദ്ധ്യമപ്രവർത്തകരുംഎഴുത്തുകാരുംഅക്കാഡമിൿ രംഗത്തുനിന്നുള്ളവരും കോൺഫറൻസിൽ സെമിനാറുകളും ശില്പശാലകളും നയിക്കുന്നതായിരിക്കും.  കുട്ടികൾക്കു മാത്രമായുള്ള ഒരു എഴുത്തു ശില്പശാലയും നടത്തപ്പെടുന്നതാണ്.
 
അറ്റ്ലാന്റാ മെട്രോപ്പോലീറ്റൻ ഏരിയായിൽ വസിക്കുന്ന ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന മെറിറ്റ് സ്കോളർഷിപ്പുകൾ ഈ വർഷത്തെ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്.  “ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെപാഠ്യരംഗത്തും പാഠ്യേതരരംഗങ്ങളിലുമുള്ള നേട്ടങ്ങൾ ഈ കോൺഫറൻസിൽ ആദരിക്കപ്പെടുന്നതാണ്,” ചെയർമാൻ പറഞ്ഞു.
 
പാഠ്യവിഷയങ്ങൾകായികംനേതൃപാടവംസാമൂഹ്യപ്രവർത്തനം കലകൾ എന്നീ രംഗങ്ങളിൽനിന്ന് വിപുലമായ പ്രതികരണമാണ് സ്കോളർഷിപ്പ് കമ്മിറ്റിയ്ക്ക് ലഭിച്ചത്.  “ഗ്ളോബൽനാഷനൽസ്റ്റേറ്റ് എന്നീ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള മുപ്പത് വിദ്യാർഥികളെ സ്കോളർഷിപ്പിനായി തെരഞ്ഞടുത്തിട്ടുണ്ട്,” അറ്റ്ലാന്റാ ചാപ്റ്റർ അഡ്വൈസറി ബോർഡ് മെംബർ അനിൽ അഗസ്റ്റിനും ഐ.എ.പി.സി. ബോർഡ് മെംബർ സുനിൽ ജെ. കൂഴമ്പാലയും അറിയിച്ചു. “ജേതാക്കൾക്ക് അഞ്ഞൂറു രൂപയുടെ ക്യാഷ് അവാർഡും കമന്റേഷൻ സർട്ടിഫിക്കറ്റുകളും കോൺഫറൻസിൽ വച്ചു പ്രശസ്തവ്യക്തികൾ വിതരണം ചെയ്യുന്നതായിരിക്കും.”
 
ഇൻഡോ അമേരിക്കൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായി 2013-ൽ രൂപീകരിക്കപ്പെട്ട സംഘടനയായ ഐ.എ.പി.സി.കഴിഞ്ഞ നാലുവർഷങ്ങളായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വാർഷിക മാദ്ധ്യമ കോൺഫറൻസുകൾ നടത്തിവരുന്നു.  അമേരിക്കയിലും കാനഡയിലുമായി ഐ.എ.പി.സി.യ്ക്ക് ഇപ്പോൾ എട്ട് ലോക്കൽ ചാപ്റ്ററുകളുണ്ട്.