Breaking News

Trending right now:
Description
 
Oct 01, 2018

ലണ്ടനില്‍ നിര്യാതയായ ബീനാ ഫ്രാന്‍സിസിന്റെ വിടവാങ്ങല്‍ ശുശ്രൂഷ വ്യാഴാഴ്‌ച

image

ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാൻസര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാൻസീസിന്റെ (51) അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച. (പള്ളിയുടെ വിലാസം: St.Antony's Church, Forest Gate E7 9QB, London) ഭർത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാൻസീസ് പാലാട്ടി. മക്കൾ: റോൺ, ഫെബ, നിക്ക്. ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ് സീറോമലബാർ പാരീഷ് അംഗമായിരുന്നു.
ഒക്ടോബർ 4-നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്ററ് ഗേറ്റിൽ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങൾ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാൾ ഫാ. തോമസ് പാറയടിയിൽ, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിൻ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിൻസ്റ്റര്‍ ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയിൽ പങ്കു ചേരും.
ബാംഗ്ലൂർ ഫാദര്‍ മുള്ളേഴ്‌സിൽ നിന്നും നേഴ്സിങ് പഠനം പൂർത്തിയാക്കിയ ബീന പതിന്നാലു വര്‍ഷത്തോളം ദോഹയിൽ ജോലി ചെയ്ത ശേഷം 2005 ൽ ആണ് യു കെ യിൽ എത്തിച്ചേരുന്നത്. ലണ്ടൻ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നേഴ്സ് ആയിരുന്നു.

വെള്ളിയാഴ്ച മൃതദേഹം നാട്ടിലേക്ക് അയക്കും. കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തിൽ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6-നു ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകൾ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്കാരം.