Breaking News

Trending right now:
Description
 
Sep 30, 2018

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 15 കോടി രൂപ നല്‍കുന്നു

image തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തിലൂടെ കടന്നുപോയ കേരളത്തിനായി ഇന്ത്യയിലെയും ജിസിസിയിലെയും പ്രമുഖ ആരോഗ്യസേവനദാതാക്കളായ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. പതിനഞ്ച്‌ കോടി രൂപയില്‍ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിലേയ്‌്‌ക്കുള്ള രണ്ടര കോടി രൂപയുടെ ചെക്ക്‌ തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ആസാദ്‌ മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.
പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനും പ്രളയത്തില്‍ നശിച്ച പ്രദേശങ്ങളിലെ വീടുകള്‍ നന്നാക്കുന്നതിനുമുള്ള ആസ്‌റ്റര്‍ ഹോംസ്‌ പദ്ധതിക്കാണ്‌ ബാക്കി 12.5 കോടി രൂപ വിനിയോഗിക്കുക
ഫോട്ടോക്യാപ്‌ക്ഷന്‍:
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നല്‍കുന്ന പതിനഞ്ച്‌ കോടി രൂപയില്‍ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിലേയ്‌്‌ക്കുള്ള രണ്ടര കോടി രൂപയുടെ ചെക്ക്‌ തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ആസാദ്‌ മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു. ആര്‍ക്കിടെക്‌ട്‌ ആര്‍ ശങ്കര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ സിഇഒ ഡോ ഹരീഷ്‌ പിള്ള എന്നിവര്‍ സമീപം. 
പുതിയ വീടുകള്‍ക്കും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുമായി താഴെപ്പറയുന്ന വിധമായിരിക്കും ആസ്റ്റര്‍ ഹോംസ്‌ പദ്ധതിയില്‍ 12.5 കോടി രൂപ ചെലവഴിക്കുക.
വീടുകള്‍ നഷ്‌ടപ്പെട്ടെങ്കിലും സ്വന്തമായി സ്ഥലമുള്ളവര്‍ക്ക്‌ വ്യക്തിഗതമായിത്തന്നെ പുതിയ വീടുകള്‍ നല്‍കാന്‍ ശ്രമിക്കും.
സര്‍ക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊ സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ വീടു നഷ്‌ടപ്പെട്ട ഒരു കൂട്ടം ആള്‍ക്കാര്‍ക്ക്‌ ക്ലസ്‌റ്റര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‌കും.
ഭാഗികമായി നാശം സംഭവിച്ച വീടുകള്‍ മെച്ചപ്പെടുത്തുന്നതിനായി വിദഗ്‌ദ്ധരുടെ വിലയിരുത്തലിന്‌ ശേഷം പരമാവധി ഒന്നര ലക്ഷം രൂപ വരെ നല്‍കും.
പ്രളയദുരിതം അനുഭവിക്കേണ്ടിവന്ന ആസ്റ്റര്‍ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഭാഗമായി സഹായം ലഭ്യമാക്കും
കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍പ്പരം പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന്‌ ഡോ. ആസാദ്‌ മൂപ്പന്‍ ചൂണ്ടിക്കാട്ടി. ആസ്റ്ററിന്റെ പ്രമുഖ ആശുപത്രികളും ഒട്ടേറെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വീടുകള്‍ സ്ഥിതിചെയ്യുന്ന കേരളത്തിന്‌ പിന്തുണ നല്‌കുന്നതിന്‌ പ്രാമുഖ്യം നല്‌കും. കേരളത്തെ പ്രളയം വിഴുങ്ങിയ നാള്‍ മുതല്‍ ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ സഹായവും ആരോഗ്യസേവനങ്ങളും എത്തിക്കുന്നതിനായി പരിശ്രമിക്കുകയായിരുന്നു. ആ ഘട്ടം കടന്നതോടെ എല്ലാം നഷ്‌ടപ്പെട്ട ആയിരക്കണക്കിന്‌ പേര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമമാണ്‌ വേണ്ടതെന്ന്‌ ഡോ. മൂപ്പന്‍ ചൂണ്ടിക്കാട്ടി.
പൂര്‍ണമായും വീടുകള്‍ നശിച്ചുപോയവര്‍ക്കും ഭാഗികമായി നഷ്‌ടപ്പെട്ടവര്‍ക്കും www.astervolunteers.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‌കാം. അതാത്‌ പ്രദേശത്തെ എംഎല്‍എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, വില്ലേജ്‌ ഓഫീസര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രവും സമര്‍പ്പിക്കണം. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട്‌ ആസ്‌റ്റര്‍ മിംസ്‌, കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്‌, വയനാട്‌ ആസ്‌റ്റര്‍ വിംസ്‌ എന്നിവിടങ്ങളിലെ ഹെല്‍പ്പ്‌ ഡെസ്‌ക്കുകളിലും അപേക്ഷകള്‍ സ്വീകരിക്കും.