Breaking News

Trending right now:
Description
 
Sep 16, 2018

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ കത്തോലിക്കാസഭയ്‌ക്കാകെ ദുര്‍ഗന്ധം പരത്തുന്നു: ഫാ. ഡൊമിനിക്‌ പത്യാല

image ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ കത്തോലിക്കാ സഭയ്‌ക്ക്‌ മൊത്തം ദുര്‍ഗന്ധം പകര്‍ന്നുകൊടുക്കുന്ന അവസ്ഥയിലാണെന്ന്‌ കരുണ കമ്യൂണിക്കേഷന്‍ ഡയറക്ടറും കപ്പൂച്ചിന്‍ വൈദികനുമായി ഫാ. ഡൊമിനിക്‌ പത്യാല. എറണാകുളം ഹൈക്കോടതി ജംഗ്‌ഷനില്‍ സിസ്‌റ്റര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന കൂട്ട ഉപവാസസമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ വീട്ടിലോ പരിസരത്തോ ഒരു എലി ചത്തുചീഞ്ഞ്‌ ദുര്‍ഗന്ധം വമിച്ചാല്‍ ചന്ദനത്തിരി കത്തിക്കുകയല്ല, അതിനെ കുഴിച്ചിടുകയാണ്‌ വേണ്ടത്‌. പാമ്പിന്റെ രൂപത്തിലും മുപ്പത്‌ വെള്ളിക്കാശിന്റെ രൂപത്തിലും പ്രത്യക്ഷപ്പെട്ട ചെകുത്താന്‍ ഒരു ബിഷപ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നു കരുതിയില്ല. സീറോമലബാര്‍ സഭയിലെ ഒരു കന്യാസ്‌ത്രീ സങ്കടം പറയുമ്പോള്‍ ജാതി നോക്കിയാണോ സഭ നോക്കിയാണോ റീത്ത്‌ നോക്കിയാണോ സഹായിക്കേണ്ടതെന്ന്‌ ഫാ. ഡൊമിനിക്‌ ചോദിച്ചു.

അനേകായിരം രക്തസാക്ഷികളുടെയും അനേകം വിശുദ്ധരുടെയും സുകൃതംകൊണ്ട്‌ കെട്ടിപ്പടുത്ത്‌, പോഷിപ്പിച്ചിട്ടുള്ളതാണ്‌ കത്തോലിക്കാസഭ. ഇവിടെയും കള്ളനാണയങ്ങള്‍അധികാരത്തില്‍ കയറിപ്പറ്റുന്നുണ്ട്‌. കത്തോലിക്കാസഭ എന്തുകൊണ്ട്‌ അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തയാറാവുന്നില്ല. ചീഞ്ഞുനാറിയ എലിയെ കുഴിച്ചിടാന്‍ ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ വേദനയ്‌ക്ക്‌ പരിഹാരം കാണാന്‍ എല്ലാ റീത്തില്‍പ്പെട്ട പിതാക്കന്മാരും ഒന്നുചേര്‍ന്ന്‌ പരിഹാരം കാണണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

വീഡിയോ കാണുക:  
https://youtu.be/qvCw-rDNioI