Breaking News

Trending right now:
Description
 
Sep 16, 2018

ഇരയാക്കപ്പെട്ട കന്യാസ്‌ത്രീക്ക്‌ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥം: സക്കറിയ

കന്യാസ്ത്രികളുടെ സമരത്തിനൊപ്പം
image

കന്യാസ്ത്രികളുടെ സമരത്തോട് ഒരു എഴുത്തുകാരനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇരയാക്കപ്പെട്ട കന്യാസ്ത്രിയ്ക്ക് ഏറ്റവും വേഗത്തിൽ നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട നിയമപരമായ എല്ലാ മുൻഗണനയും, പ്രത്യേകിച്ച് സുരക്ഷയും, അവർക്ക് ലഭിക്കേണ്ടതുണ്ട്. 

കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ മുമ്പിൽ മറ്റൊരു പൗരൻ മാത്രമാണ് എന്ന വസ്തുതയിൽ വെള്ളം ചേർക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലുമാണ്. മറ്റേത് പൗരനെയും പോലെ ഫ്രാങ്കോ മുളക്കലും നിയമത്തിന് കീഴ്‌വഴങ്ങുന്നുവെന്ന് സംശയാതീതമായി ഉറപ്പുവരുത്താനുള്ള ചുമതല സർക്കാരിനുണ്ട്. കത്തോലിക്കാ പൗരോഹിത്യത്തിലെ ലൈംഗികതാപ്രതിസന്ധിയിലേക്ക് മാർപ്പാപ്പ തന്നെ ഉത്തരം തേടി നേരിട്ടിറങ്ങിപുറപ്പെട്ടി രിക്കുന്നു എന്നിരിക്കെ ഇന്ത്യൻ സഭ ഒരു നിഷേധമനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനയ്ക്കും തിരുത്തിനും തയ്യാറാകണം. 

സന്യാസിനീസഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോർപ്പറേറ്റ് ജീവിതത്തിൽ കുരുങ്ങി കിടക്കുന്ന കേരളകത്തോലിക്കാ സഭയ്ക്ക് നൽകപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണ്. അതിന്റെ അർത്ഥതലങ്ങൾ മനസിലാക്കി സ്വയം അഭിമുഖീ കരിക്കാനും തിരുത്താനും സഭയ്ക്ക് ഒരുപക്ഷെ ഇനിയും സമയമുണ്ട്. യുദ്ധക്കളത്തിലെ കന്യാസ്ത്രി സഹോദരിമാർക്ക് എന്റെ എളിയ അഭിവാദ്യങ്ങൾ!