Breaking News

Trending right now:
Description
 
Sep 14, 2018

ട്രീബോ ഹോട്ടല്‍ 'ഹീറോ' ഓഫ്‌ലൈന്‍-ടു-ഓണ്‍ലൈന്‍ ആപ്പ്‌ പുറത്തിറക്കി

image കൊച്ചി: പ്രമുഖ ബജറ്റ്‌ ഹോട്ടല്‍ ശൃംഖലയായ ട്രീബോ ഹോട്ടല്‍സ്‌ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ പരമ്പരാഗത രീതിയിലുള്ള ബുക്കിംഗ്‌ വര്‍ദ്ധിപ്പിക്കുന്നതിനും ഇടനിലക്കാര്‍ അധികവരുമാനം ഉറപ്പാക്കുന്നതിനുമായി 'ഹീറോ' എന്ന പേരില്‍ പുതിയ ആപ്പ്‌ അവതരിപ്പിച്ചു. മുന്‍കൂട്ടി ബുക്ക്‌ ചെയ്യാതെ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍, കാബ്‌ ഡ്രൈവര്‍മാര്‍, വ്യക്തിഗത ഏജന്റുമാര്‍, ചെറുകിട കടക്കാര്‍ തുടങ്ങിയവര്‍ക്ക്‌ നേരിട്ട്‌ ഹോട്ടല്‍ ബുക്കിംഗ്‌ നടത്തുന്നതിന്‌ പുതിയ ആപ്പ്‌ സഹായിക്കും.

പരമ്പരാഗത രീതിയിലുള്ള ഇടനിലക്കാര്‍ വഴി സാങ്കേതികവിദ്യയും ഓണ്‍ലൈന്‍ സൗകര്യവും പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള സേവനവും സൗകര്യവും ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുകയാണ്‌ പുതിയ ആപ്പ്‌. യാത്രികരായ ഉപയോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യുന്നതിനും സൂക്ഷ്‌മ സംരംഭകരായ ഇടനിലക്കാര്‍ക്ക്‌ അധികവരുമാനം ലഭിക്കുന്നതിനും ഇതുവഴി സാധിക്കും. നിലവില്‍ ജോലിയുള്ളവര്‍ക്ക്‌ അധികവരുമാനം നേടുന്നതിനും വീട്ടമ്മമാര്‍, കോളജ്‌ വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്‌തവര്‍ തുടങ്ങിയവര്‍ക്ക്‌ പാര്‍ട്‌ -ടൈം വരുമാനം നേടുന്നതിനും പുതിയ ആപ്പ്‌ സഹായിക്കും.

സ്‌മാര്‍ട്ട്‌ ഫോണില്‍ ലളിതമായ ഉപയോഗിക്കാന്‍ കഴിയുന്ന ഈ സൗകര്യത്തിനായി ഹീറോ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ട്രീബോയില്‍ രജിസ്‌റ്റര്‍ ചെയ്യണം.


ABOUT TREEBO
Treebo Hotels is India's largest budget hotel chain and the first to implement a quality guarantee across a hotel chain with an inventory of 10,000 Rooms and 400 Hotels in over 85 cities. Founded in 2015, Treebo Hotels offers high-quality travel experience to its customers by providing comfortable and value-for-money accommodation options. Treebo works on a franchise model with carefully selected, existing, standalone hotels. Treebo aims at enriching lives of every traveler by delivering a delightful experience.

For more details, please contact:
Manish Kadam | 9324286677 | manish.kadam@communicateindia.com
Rrucha A Kulkarni | 9619891296 | Rrucha.kulkarni@communicateindia.com
Website: www.treebo.com