Breaking News

Trending right now:
Description
 
Sep 06, 2018

പ്രളയത്തില്‍ ഒഴുകി വന്ന എക്കല്‍മണ്ണില്‍ കനകം വിളയിക്കാമെന്ന്‌ കര്‍ഷകര്‍

image
കേരളത്തിലെ കാർഷിക മേഖലയില്‍ നാശം വിതച്ച ഈ മഹാപ്രളയം കർഷകന് ദാനമായി നൽകിയ ഫലഭൂയിഷ്ടമായ മണ്ണ് കൃഷിക്ക് ഉപയുക്തമാക്കിയാല്‍ വളപ്രയോഗം കൂടാതെ വരുംവർഷങ്ങളിൽ വലിയ വിളവ് ലഭിക്കും . 

വനത്തില്‍ ദീർഘനാളുകൾ കൊണ്ട് രൂപപ്പെടുന്ന ഈ ഹ്യൂമസ് അഥവാ ജൈവ മണ്ണ്, രാസവളം വിതറി നശിപ്പിച്ച നമ്മുടെ മണ്ണിന്റെ ഘടനയും ഈർപ്പവും നിലനിർത്തുന്നതിന് സഹായിക്കുന്നു. കാട്ടിൽ നിന്ന് പുഴ ഒഴുക്കി കൊണ്ടുവന്ന ഏക്കൽ മണ്ണിനെ ചളി എന്ന് പഴിചാരി റോഡിലും തോടിലും പുഴയിലും തിരികെ കളയാതെ നമുക്ക് ഉപയോഗിക്കാം. 

1924 ലെ വെള്ളപ്പൊക്കത്തിന് ശേഷം കുട്ടനാടും പാലക്കാടും അടിഞ്ഞുകൂടിയ ഏക്കൽ മണ്ണിൽ നിന്നാണ് ഇപ്പോഴും നല്ല നിലയില്‍നെല്ല് കൊയ്യുന്നത്. രാസവളം  വിതറിയതു മുലം നഷ്ടപ്പെട്ട നമ്മുടെ മണ്ണിന്റെ ഉർവ്വരത തിരിച്ചു കിട്ടിയ  സന്തോഷത്തിലാണ് പ്രളയ ദുരന്തത്തിലും ജില്ലയിലെ കർഷകർ