Breaking News

Trending right now:
Description
 
Aug 31, 2018

ഏഷ്യന്‍ ഗെയിംസില്‍ മലയാളിതാരത്തിന്‌ സ്വര്‍ണം

image ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോസണിന്‌ സ്വര്‍ണം. മൂന്നു മിനിട്ട്‌ 44.72 സെന്‍ക്കഡിലാണ്‌ ജിന്‍സണ്‍ സ്വര്‍ണം ഓടിയെടുത്തത്‌. ഇറാന്റെ അമീര്‍ മൊറാദി വെള്ളിയും ബഹറിന്റെ മുഹമ്മദ്‌ തിയാലി വെങ്കലവും നേടി. 800 മീറ്ററില്‍ ജിന്‍സണിനെ അട്ടിമറിച്ച മഞ്‌ജിത്‌ സിംഗിനു നാലാം സ്ഥാനത്ത്‌ എത്താനേ സാധിച്ചുള്ളൂ. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി വി.കെ.വിസ്‌മയും കേരളത്തിനു സുവര്‍ണമുദ്ര ചാര്‍ത്തി.വനിതകളുടെ 1500 മീറ്ററില്‍ പി.യു.ചിത്ര വെങ്കലം നേടി. പുരുഷ റിലേ ടീമില്‍ അംഗമായി വൈ.മുഹമ്മദ്‌ അനസും പി.കുഞ്ഞുമുഹമ്മദും വെള്ളി സ്വന്തമാക്കി. ഡിസ്‌കസ്‌ ത്രോയില്‍ സീമ പുനിയ ഇന്ത്യയ്‌ക്കുവേണ്ടി വെങ്കലം നേടി. ഗെയിംസ്‌ 12-ാം ദിവസം പിന്നിട്ടു. ചൈനടീം 112 സ്വര്‍ണം, 76 വെള്ളി, 53 വെങ്കലം നേടി ഒന്നാംസ്ഥാനത്താണ്‌. ജപ്പാനാണ്‌ തൊട്ടുപിന്നില്‍. 59 സ്വര്‍ണവും 49 വെള്ളിയും 66 വെങ്കലവും ലഭിച്ചു. ഇന്ത്യ എട്ടാംസ്ഥാനത്താണ്‌. ഇന്ത്യയ്‌ക്ക്‌ 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവും ലഭിച്ചു.